മോ​ൻ​സന്‍റെ ഇ​ട​പാ​ടു​ക​ളെക്കുറിച്ച് ഇന്‍റലിജൻസ് മുന്നറിയിപ്പു നല്കി
മോ​ൻ​സന്‍റെ ഇ​ട​പാ​ടു​ക​ളെക്കുറിച്ച്  ഇന്‍റലിജൻസ് മുന്നറിയിപ്പു നല്കി
Monday, September 27, 2021 11:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​രാ​​​വ​​​സ്തുശേ​​​ഖ​​​ര ത​​​ട്ടി​​​പ്പുകേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ൻ​​​സ​​​ൻ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് 2020ൽ​​​ത​​​ന്നെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു ലോ​​​ക്നാ​​​ഥ് ബെഹ്റ​​​യ്ക്കാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മാ​​​ണ് ഇ​​​യാ​​​ൾ​​​ക്കു​​​ള്ള​​​തെ​​​ന്നും ഇ​​​യാ​​​ളു​​​ടെ എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണമാവ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നെ​​​ന്നു​​​മു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു വ​​​ന്ന​​​ത്.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി മോ​​​ൻ​​​സ​​​ൻ മാ​​​വു​​​ങ്ക​​​ലി​​​ന് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ഇ​​​യാ​​​ളു​​​ടെ പു​​​രാ​​​വ​​​സ്തു ശേ​​​ഖ​​​ര​​​ത്തി​​​ലും ദു​​​രൂ​​​ഹ​​​ത ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.


ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഒ​​​രു വി​​​വാ​​​ഹച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു തോ​​​ന്നി​​​യ സം​​​ശ​​​യ​​​മാ​​​ണ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും മോ​​​ൻ​​​സ​​​ൻ ത​​​ട്ടി​​​പ്പു തു​​​ട​​​ർ​​​ന്നു.

2020 ൽ ​​​ചേ​​​ർ​​​ത്ത​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ ഒ​​​തു​​​ക്കി തീ​​​ർ​​​ക്കാ​​​ൻ ട്രാ​​​ഫി​​​ക് ഐ​​​ജി​​​യാ​​​യി​​​രു​​​ന്ന ല​​​ക്ഷ്മ​​​ണ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ എ​​​സ്പി എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ല​​​ക്ഷ്മ​​​ണ​​​യ്ക്ക് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഈ ​​​പ​​​രാ​​​തി പി​​​ന്നീ​​​ട് ഒ​​​തു​​​ക്കിത്തീ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.