നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും: മ​ന്ത്രി
നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും: മ​ന്ത്രി
Thursday, October 14, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. ​​​അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2,52,160 ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നാ​​​യി സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല​​​യാ​​​യ 2101.70 കോ​​​ടി രൂ​​​പ പൂ​​​ർ​​​ണ​​​മാ​​​യും കൊ​​​ടു​​​ത്തു.

26 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള 19.95 ല​​​ക്ഷം രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സം മൂ​​​ല​​​മാ​​​ണെ​​​ന്നും ഇ​​​വ​​​ർ​​​ക്ക് ഉ​​​ട​​​ൻ തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


പാ​​​ല​​​ക്കാ​​​ട്, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഓ​​​ൺ​​​ലൈ​​​ൻ യോ​​​ഗം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന ജി​​​ല്ല​​​ക​​​ളി​​​ൽ മി​​​ല്ല് അ​​​ലോ​​​ട്മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യും നെ​​​ല്ല് സം​​​ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. കൊ​​​യ്ത്തു​​​ക​​​ഴി​​​ഞ്ഞ പാ​​​ട​​​ങ്ങ​​​ളി​​​ലെ നെ​​​ല്ല് പൂ​​​ർ​​​ണ​​​മാ​​​യും സം​​​ഭ​​​രി​​​ച്ച​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.