സമൂഹം കൂടുതൽ വിവേചനബുദ്ധിയോടെ പെരുമാറണം: മാർത്തോമ്മ മെത്രാപ്പോലീത്ത
സമൂഹം കൂടുതൽ  വിവേചനബുദ്ധിയോടെ പെരുമാറണം:  മാർത്തോമ്മ മെത്രാപ്പോലീത്ത
Thursday, October 14, 2021 2:06 AM IST
തി​രു​വ​ല്ല: മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​വേ​ച​ന​ബു​ദ്ധി​യോ​ടെ പൊ​തു​സ​മൂ​ഹം പെ​രു​മാ​റു​ന്നി​ല്ലെ​ങ്കി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മ സ​ഭ ത്രി​ദി​ന പ്ര​തി​നി​ധി മ​ണ്ഡ​ലയോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​ജ​ന​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളും ഓ​ണ്‍ലൈ​ൻ സം​സ്കാ​ര​ത്തി​ൽ സ്ക്രീ​ൻ ടൈം ​വി​വേ​ച​ന ബു​ദ്ധി​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ട്. ഇ​തു സാ​ധ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കും പ്രേ​ര​ണ​ക​ൾ​ക്കും വ​രും​ത​ല​മു​റ വ​ശം​വ​ദ​രാ​കു​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി.


മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​ന​വും ല​ഭ്യ​ത​യും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​ജ്യ​ത്തു തു​ട​രു​ന്ന ക​ർ​ഷ​കസ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.