ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സ്ഥാനമേറ്റു
ബസേലിയോസ് മാർത്തോമ്മ മാത്യൂസ്  തൃതീയൻ കാതോലിക്കാ ബാവ സ്ഥാനമേറ്റു
Saturday, October 16, 2021 1:09 AM IST
പ​രു​മ​ല: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഒ​ന്പ​താ​മ​ത് കാ​തോ​ലി​ക്കാ​യും സ​ഭാ​ധ്യ​ക്ഷ​നു​മാ​യി പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ സ്ഥാ​നാ​രോ​ഹ​ണം ചെ​യ്തു.

ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​നാ​യി​രു​ന്ന ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്ക് മാ​ത്യൂ​സ് തൃ​തീ​യ​ൻ എ​ന്നു നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​രു​മ​ല സെ​മി​നാ​രി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ​യാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ. സ​ഭ​യു​ടെ സീ​നി​യ​ർ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്കും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​ന​ത്തേ​ക്കും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സു​ന്ന​ഹ​ദോ​സും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും ശി​പാ​ർ​ശ ചെ​യ്ത ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ വ്യാ​ഴാ​ഴ്ച പ​രു​മ​ല​യി​ൽ ചേ​ർ​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.


അ​സോ​സി​യേ​ഷ​ൻ വേ​ദി​യി​ൽ ത​ന്നെ മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​നചി​ഹ്ന​ങ്ങ​ൾ സ്വീ​ക​രി​ച്ച് ചു​മ​ത​ല​യേ​റ്റു. തു​ട​ർ​ന്ന് പ​രു​മ​ല പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി. സു​ന്ന​ഹ​ദോ​സ് ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ന്ന​ത്.

ബി​ജു കു​ര്യ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.