ഇം​ഗ്ലീ​ഷ് കൈ​യെ​ഴു​ത്തി​ൽ ആ​ഗോ​ള​താ​ര​മാ​യി ആ​ൻ മ​രി​യ
ഇം​ഗ്ലീ​ഷ് കൈ​യെ​ഴു​ത്തി​ൽ ആ​ഗോ​ള​താ​ര​മാ​യി  ആ​ൻ മ​രി​യ
Saturday, October 16, 2021 1:09 AM IST
ചെ​​​മ്പേ​​​രി (ക​​​ണ്ണൂ​​​ർ): ലോ​​​ക ഇം​​​ഗ്ലീ​​​ഷ് കൈ​​​യെ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി ക​​​ണ്ണൂ​​​ർ കു​​​ടി​​​യാ​​​ന്മ​​​ല സ്വ​​​ദേ​​​ശി​​​നി ആ​​​ൻ മ​​​രി​​​യ ബി​​​ജു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​കെ അ​​​ഭി​​​മാ​​​നം പ​​​ക​​​രു​​​ന്ന ആ​​​ഗോ​​​ള​​​താ​​​ര​​​മാ​​​യി.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹാ​​​ൻ​​​ഡ്റൈ​​​റ്റിം​​​ഗ് ഫോ​​​ർ ഹ്യൂ​​​മാ​​​നി​​​റ്റി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ലോ​​​ക കൈ​​​യെ​​​ഴു​​​ത്ത് മ​​​ത്സ​​​ര​​​ത്തി​​​ൽ 13 മു​​​ത​​​ൽ 19 വ​​​രെ വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ (ടീ​​​ൻ​​​സ്) ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് ഹാ​​​ൻ​​​ഡ്റൈ​​​റ്റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ആ​​​ൻ മ​​​രി​​​യ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

അ​​​ഞ്ച് വ്യ​​​ത്യ​​​സ്ത ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യു​​​മു​​​ള്ള ഏ​​​തു പ്രാ​​​യ​​​ക്കാ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന മ​​​ത്സ​​​ര​​​മാ​​​ണി​​​ത്.


കു​​​ടി​​​യാ​​​ന്മ​​​ല​​​യി​​​ലെ ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ ബി​​​ജു-​​​സ്വ​​​പ്ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത്തേ​​​യാ​​​ളാ​​​ണ് ചെ​​​മ്പേ​​​രി നി​​​ർ​​​മ​​​ല ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ആ​​​ൻ മ​​​രി​​​യ. പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി അ​​​ല​​​ൻ, ആ​​​റാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​മ​​​ല എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ.

കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ൽ തു​​​ട​​​ർ​​​ന്നു​​​വ​​​രു​​​ന്ന നി​​​ര​​​ന്ത​​​ര​​​മാ​​​യ ക​​​ഠി​​​ന പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ആ​​​ൻ മ​​​രി​​​യ​​​യെ ഈ ​​​മ​​​ഹ​​​നീ​​​യ നേ​​​ട്ട​​​ത്തി​​​ന് പ്രാ​​​പ്ത​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.