മോൻസന്‍ മാവുങ്കലിന്‍റെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍
മോൻസന്‍ മാവുങ്കലിന്‍റെ  ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍
Sunday, October 17, 2021 11:58 PM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ മോ​​​ന്‍​സ​​​ൻ‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ ഉ​​​ന്ന​​​ത ബ​​​ന്ധ​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍. മോ​​​ന്‍​സ​​ന്‍റെ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​പ്പോ​​ഴാ​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ക്രൈം ​​ബ്രാ​​​ഞ്ച് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

മോ​​​ന്‍​സ​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​ക​​യാ​​ണ്. ഇ​​​യാ​​​ളു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു തു​​​ട​​​ങ്ങി. പ​​​ത്തു കോ​​​ടി ത​​​ട്ടി​​​യെ​​​ന്ന് ആ​​​റു പേ​​​ര്‍ ചേ​​​ര്‍​ന്ന് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ്ര​​​മു​​​ഖ​​​രു​​​ടെ​​​യ​​​ട​​​ക്കം പ​​ല​​രു​​ടെ​​യും പേ​​​രു​​​ക​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​രി​​​ല്‍​നി​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​വ​​​രു​​​മാ​​​യി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളോ മ​​​റ്റോ ന​​​ട​​​ത്തി​​​യി​​​രു​​​ന്നോ, മോ​​​ന്‍​സ​​​നുമാ​​​യി ഏ​​​തു​​​ത​​​ര​​​ത്തി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.പു​​​രാ​​​വ​​​സ്തു ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍ സ​​​ന്തോ​​​ഷ് എ​​​ള​​​മ​​​ക്ക​​​ര ന​​​ല്‍​കി​​​യ കേ​​​സി​​​ല്‍ മോ​​​ന്‍​സ​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച്.


ഇ​​​തു​ സം​​​ബ​​​ന്ധി​​​ച്ച ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ നാ​​​ളെ സ​​​മ​​​ര്‍​പ്പി​​​ക്കും. മൂ​​​ന്നു​ കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​രാ​​​വ​​​സ്തു കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് സ​​​ന്തോ​​​ഷ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.

പ​​​ണം ന​​​ല്‍​കാ​​​നു​​​ണ്ടെ​​​ന്ന് മോ​​​ന്‍​സ​​​ന്‌‍ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ന്തോ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ കേ​​​സെ​​​ടു​​​ത്ത ക്രൈം​​​ബ്രാ​​​ഞ്ച് മോ​​​ന്‍​സ​​​ന്‍റെ ക​​​ലൂ​​​രി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​ൽ നി​​ന്ന് അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.