156 ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ലാ​യി 5,000 പേ​ർ
156 ദു​രി​താ​ശ്വാ​സ  ക്യാം​പു​ക​ളി​ലാ​യി 5,000 പേ​ർ
Sunday, October 17, 2021 11:58 PM IST
തി​​രു​​വ​​ന്ത​​പു​​രം: മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ സം​​സ്ഥാ​​ന​​ത്താ​​കെ 156 ദു​​രി​​താ​​ശ്വാ​​സ ക്യാം​​പു​​ക​​ളി​​ലാ​​യി 5,000ത്തോ​​ളം പേ​​രെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. ടൗ​​ട്ടെ, യാ​​സ് ചു​​ഴ​​ലി​​ക്കാ​​റ്റു​​ക​​ളെ തു​​ട​​ർ​​ന്ന് ആ​​രം​​ഭി​​ച്ച ഒ​​ൻ​​പ​​ത് ക്യാ​​ംപുക​​ളും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് തു​​ട​​രു​​ന്ന ആ​​റു ക്യാ​​ന്പു​​ക​​ളും കൂ​​ടാ​​തെ​​യാ​​ണി​​ത്.

എ​​ല്ലാ ജി​​ല്ല​​യി​​ലും താ​​ലൂ​​ക്ക് ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ൾ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് 3071 കെ​​ട്ടി​​ട​​ങ്ങ​​ൾ ക്യാം​​പു​​ക​​ൾ ആ​​രം​​ഭി​​ക്കാ​​നാ​​യി സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​വി​​ടെ 4,23,080 പേ​​രെ ഉ​​ൾ​​ക്കൊ​​ള്ളാ​​നാ​​കു​​മെ​​ന്ന് റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പേ​​പ്പാ​​റ, അ​​രു​​വി​​ക്ക​​ര, നെ​​യ്യാ​​ർ ഡാ​​മു​​ക​​ളു​​ടെ ഷ​​ട്ട​​ർ തു​​റ​​ന്നു. പേ​​പ്പാ​​റ ഡാം ​​റെ​​ഡ് അ​​ല​​ർ​​ട്ട് ലെ​​വ​​ലി​​ൽ തു​​ട​​രു​​ക​​യാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 21 ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലാ​​യി 304 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 1120 അ​​ഗ​​ങ്ങ​​ളു​​ണ്ട്. കൊ​​ല്ലം ജി​​ല്ല​​യി​​ൽ ക​​ല്ല​​ട ഡാ​​മും ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് നി​​ല​​യി​​ൽ തു​​ട​​രു​​ന്നു. ഒ​​രു വീ​​ട് പൂ​​ർ​​ണ​​മാ​​യും 43 വീ​​ടു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും ന​​ശി​​ച്ചു.


പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ മൂ​​ഴി​​യാ​​ർ ഡാം, ​​മ​​ണി​​യാ​​ർ ഡാം ​​എ​​ന്നി​​വ തു​​റ​​ന്നു. 26 വീ​​ടു​​ക​​ൾ​​ക്ക് പൂ​​ർ​​ണ നാ​​ശ​​വും 304 വീ​​ടു​​ക​​ൾ​​ക്ക് ഭാ​​ഗി​​ക​​മാ​​യ നാ​​ശ​​വും സം​​ഭ​​വി​​ച്ചു. 40 ക്യാം​​പു​​ക​​ളി​​ലാ​​യി 139 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 666 അം​​ഗ​​ങ്ങ​​ളെ മാ​​റ്റി പാ​​ർ​​പ്പി​​ച്ചു. ആ​​ല​​പ്പു​​ഴ ചെ​​ങ്ങ​​ന്നൂ​​ർ താ​​ലൂ​​ക്കി​​ൽ ഒ​​രു വീ​​ടി​​ന് ഭാ​​ഗി​​ക​​മാ​​യ നാ​​ശ​​മു​​ണ്ടാ​​യി. 25 ക്യാ​​ന്പു​​ക​​ളി​​ലാ​​യി 186 കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ 33 ക്യാം​​പു​​ക​​ളി​​ലാ​​യി 321 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 1196 അം​​ഗ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലും 23 ക്യാ​​ംപു​​ക​​ൾ തു​​ട​​ങ്ങി. 219 കു​​ടം​​ബ​​ങ്ങ​​ളി​​ലെ 812 പേ​​രെ മാ​​റ്റി പാ​​ർ​​പ്പി​​ച്ചു.

എ​​റ​​ണാ​​കു​​ള​​ത്ത് പി​​ആ​​ന്‍റ്ടി കോ​​ള​​നി​​യി​​ൽ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി. അ​​ഞ്ച് ക്യാം​​പു​​ക​​ളി​​ലാ​​യി 95 പേ​​രെ മാ​​റ്റി പാ​​ർ​​പ്പി​​ച്ചു. തൃ​​ശൂ​​രി​​ൽ ര​​ണ്ട് ക്യാം​​പു​​ക​​ൾ തു​​ട​​ങ്ങി. 55 പേ​​രെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ൽ ചു​​ള്ളി​​യാ​​ർ ഡാം, ​​മീ​​ങ്ക​​ര, മം​​ഗ​​ളം, മ​​ല​​ന്പു​​ഴ ഡാ​​മു​​ക​​ൾ തു​​റ​​ന്നു. പോ​​ത്തു​​ണ്ടി ഡാ​​മി​​ന്‍റെ സ്പി​​ൽ​​വേയുടെ ഒ​​രു ഷ​​ട്ട​​റും ഉ​​യ​​ർ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.