ഹൈ​ക്കോ​ട​തി അ​ഡീ. ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ
ഹൈ​ക്കോ​ട​തി അ​ഡീ. ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ
Tuesday, October 19, 2021 1:05 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച നാ​​​ലു പു​​​തി​​​യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് നാ​​​ളെ ന​​​ട​​​ക്കും.

ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ല്‍ സോ​​​ഫി തോ​​​മ​​​സ്, ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി ര​​​ജി​​​സ്ട്രാ​​​ര്‍ പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജി​​​ല്ലാ ജ​​​ഡ്ജി സി.​​​എ​​​സ്. സു​​​ധ, കോ​​​ട്ട​​​യം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജി​​​ല്ലാ ജ​​​ഡ്ജി സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​ണു ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​തല​​​യേ​​​ല്‍​ക്കു​​​ന്ന​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ രാ​​​വി​​​ലെ 10.15നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​ക്കൊ​​​ടു​​​ക്കും. പു​​​തി​​​യ ജ​​​ഡ്ജി​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​ല്‍​ക്കു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ജ​​​ഡ്ജി​​​മാ​​​രു​​​ടെ എ​​​ണ്ണം 41 ആ​​​കും.


സോ​​​ഫി തോ​​​മ​​​സ്, സി.​​​എ​​​സ്. സു​​​ധ എ​​​ന്നി​​​വ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​കു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ വ​​​നി​​​താ ജ​​​ഡ്ജി​​​മാ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​കും. ജ​​​സ്റ്റീ​​​സ് അ​​​നു ശി​​​വ​​​രാ​​​മ​​​ന്‍, ജ​​​സ്റ്റീ​​​സ് മേ​​​രി ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് വി. ​​​ഷെ​​​ര്‍​സി, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​രാ​​ണു നി​​​ല​​​വി​​​ലു​​​ള്ള വ​​​നി​​​താ ജ​​​ഡ്ജി​​​മാ​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.