അ​ന​ധി​കൃ​ത ബ​സ്‌​ ഷെ​ല്‍​ട്ട​റു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
അ​ന​ധി​കൃ​ത ബ​സ്‌​ ഷെ​ല്‍​ട്ട​റു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, October 19, 2021 1:06 AM IST
കൊ​​​ച്ചി: ക​​​ല്‍​പ​​​റ്റ-​​മാ​​​ന​​​ന്ത​​​വാ​​​ടി സം​​​സ്ഥാ​​​ന​​​പാ​​​ത​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ബ​​​സ് കാ​​​ത്തി​​​രി​​​പ്പു കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ (ഷെ​​​ല്‍​ട്ട​​​റു​​​ക​​​ള്‍) മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കം​​ചെ​​​യ്യാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഗ​​​താ​​​ഗ​​​ത-​​​മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും സ​​​ഹാ​​യ​​​ത്തോ​​​ടെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി.​​​പി. ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വ​​​യ​​​നാ​​​ട്ടി​​​ലെ ക​​​ല്‍​പ​​​റ്റ-​​​മാ​​​ന​​​ന്ത​​​വാ​​​ടി സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്ത് ബ​​​സ് ഷെ​​​ല്‍​ട്ട​​​റു​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ല്‍ വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍​മാ​​​ണ​​​ങ്ങ​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ​​​യ​​​നാ​​​ട്ടി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ കെ. ​​​അ​​​സീ​​​സ് ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


ക​​​മ്പ​​​ള​​​ക്കാ​​​ട് ബ​​​സ് സ്റ്റാ​​​ന്‍​ഡ് 2014 മു​​​ത​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും ബ​​​സു​​​ക​​​ള്‍ ക​​​യ​​​റു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ബ​​​സ് സ്റ്റാ​​​ന്‍​ഡ് ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ക​​​ണി​​​യാ​​​മ്പ​​​റ്റ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ബ​​​സ് ഷെ​​​ല്‍​ട്ട​​​റു​​​ക​​​ള്‍ പൊ​​​ളി​​​ച്ചു നീ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും നാ​​​ട്ടു​​​കാ​​​രു​​​ടെ എ​​​തി​​​ര്‍​പ്പ് കാ​​​ര​​​ണം ന​​​ട​​​ന്നി​​​ല്ലെ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.