കൊക്കയാർ ഉരുൾപൊട്ടൽ: നാലുവയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു
Tuesday, October 19, 2021 1:29 AM IST
പീ​രു​മേ​ട്: കൊ​ക്ക​യാ​ർ മാ​ക്കൊ​ച്ചി​യി​ൽ ഏ​ഴു​പേ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ നാ​ലു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നോ​ടു ചേ​ർ​ന്ന് മ​ണ്ണി​ന​ടി​യി​ൽ​നി​ന്നു ക​ണ്ടെത്തി. ​

പു​തു​പ്പ​റ​ന്പി​ൽ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍റെ (സ​ച്ചു) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് സ​ച്ചു​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് ഞാ​യ​റാ​ഴ്ച ക​ണ്ടെ​ടു​ത്തി​രു​ന്നു. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​നെ​ത്തി​യ ഫൗ​സി​യ, മ​ക്ക​ളാ​യ അ​മീ​ൻ (10), അം​ന (7), ഫൗ​സി​യ​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ അ​ഫ്സാ​ന, അ​ഫി​യാ​ന, ചി​റ​യി​ൽ ഷാ​ജി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ക​ണ്ടു​കി​ട്ടി​യ​ത്. ചി​റ​യി​ൽ ഷാ​ജി​യു​ടെ മൃ​ത​ദേ​ഹം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട നി​ല​യി​ൽ മ​ണി​മ​ല​യാ​റ്റി​ൽ മു​ണ്ട ക്ക​യം ഭാ​ഗ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.


ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ച​ത്. നാ​ട്ടു​കാ​രും വി​വി​ധ സേ​ന​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ച്ചി​ലി​ൽ സ​ജീ​വ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.