കോവിഡ് പ്രതിസന്ധി; ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി
കോവിഡ് പ്രതിസന്ധി; ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി
Wednesday, October 20, 2021 12:26 AM IST
ചി​​​​ങ്ങ​​​​വ​​​​നം(കോട്ടയം): കോ​​​​വി​​​​ഡി​​​​നെത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​മൂലം ഫേസ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ട്ടശേ​​​​ഷം ഹോ​​​​ട്ട​​​​ലു​​​​ട​​​​മ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​ം ഉന്നയിച്ച ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​യാ​​​​ൾ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.

കു​​​​റി​​​​ച്ചി​​​​യി​​​​ലെ വി​​​​നാ​​​​യ​​​​ക ഹോ​​​​ട്ട​​​​ലു​​​​ട​​​​മ ക​​​​ന​​​​ക​​​​ക്കു​​​​ന്ന് ഗു​​​​രു​​​​ദേ​​​​വ​​​​ഭ​​​​വ​​​​നി​​​​ൽ സ​​​​രി​​​​ൻ മോ​​​​ഹ​​​​നാ(42)​​​​ണ് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.​​​ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 4.30നു ​​​​ഫെ​​​​യ്സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​നു​​​​ശേ​​​​ഷം കു​​​​റി​​​​ച്ചി ലെ​​​​വ​​​​ൽ ക്രോ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്തു കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു​​​​പോ​​​​യ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റി​​​​നു മു​​​​ന്നി​​​​ൽ ചാ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

വി​​​​ദേ​​​​ശ​​​​ത്തുനിന്നു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം ആ​​​​റു മാ​​​​സം മു​​​​ന്പാ​​​​ണു കു​​​​റി​​​​ച്ചി​​​​യി​​​​ൽ ഹോ​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തേ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ത​​​​ന്നെ ടെ​​​​ക്സ്റ്റൈ​​​​ൽ ഷോ​​​​പ്പി​​​​നും സ്പെ​​​​യ​​​​ർ പാ​​​​ട്സ് ക​​​​ട​​​​യ്ക്കു​​​​മാ​​​​യി ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.


ലോ​ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദം ഇ​ല്ലാ​താ​യ തോ​ടെ ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​ന്നു. ഹോ​ട്ട​ലി​നും ടെ​ക് സ്റ്റൈ​ൽ​സി​നും സ്പെ​യ​ർ പാ​ട്സ് ക​ട​യ്ക്കു​മാ​യി ഒ​രു മാ​സം 35,000 രൂ​പ വാ​ട​ക​വ​രും. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് സ​രി​ന്‍റെ ജീ​വി​ത​ത്തെ​യും ബാ​ധി​ച്ചു.

ടെ​ക്സ്റ്റെ​ൽ ഷോ​പ്പും സ്പെ​യ​ർ പാ​ട്സ് ക​ട​യും തു​റ​ക്കാ​നാ​വാ​തെ വ​ന്ന​ത് പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കി.ഓ​ട്ടി​സ​ം ബാധിച്ച ഇ​ള​യ കു​ട്ടി​ സി​ദ്ധാ​ർ​ഥിന് ചി​കിത്‌​സ​യ്ക്കു പണം ആവശ്യമായിരുന്നു.

മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ഭാ​​​​ര്യ: രാ​​​​ധു മോ​​​​ഹ​​​​ൻ, മ​​​​ക്ക​​​​ൾ: കാ​​​​ർ​​​​ത്തി​​​​ക (ഒ​​​​ന്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി), സി​​​​ദ്ധാ​​​​ർ​​​​ത്ഥ് (ക​​​​ണ്ണ​​​​ൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.