രണ്ട് ഡാമിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച്
Wednesday, October 20, 2021 12:26 AM IST
തിരുവനന്തപുരം: ജലസേചനവകുപ്പിനു കീഴിലെ രണ്ടു ഡാമുകളിൽ റെഡ് അലർട്ടും നാലു ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ ചിമ്മിണി ഡാം, പീച്ചി ഡാം എന്നിവയിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ മംഗലം, ചുള്ളിയാർ, മീങ്കര, മലന്പുഴ എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിലെ കല്ലട, തൃശൂർ ജില്ലയിലെ വാഴാനി പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാമുകളിൽ ബ്ളൂ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ശിരുവാണി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, ഇടുക്കി ജില്ലയിലെ മലങ്കര, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വയനാട് ജില്ലയിലെ കാരാപ്പുഴ, പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ, പത്തനംതിട്ടയിലെ മണിയാർ, എറണാകുളത്തെ ഭൂതത്താൻകെട്ട്, പാലക്കാട്ടം മൂലത്തറ, കണ്ണൂർ ജില്ലയിലെ പഴശി എന്നി എന്നീ ഡാമുകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.