2022 ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
Thursday, October 21, 2021 1:39 AM IST
തിരുവനന്തപുരം : 2022 ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 26 - റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് - ശിവരാത്രി, ഏപ്രിൽ 14 - പെസഹാവ്യാഴം/ഡോ. ബി.ആർ. അംബേദ്കർ ജയന്തി, ഏപ്രിൽ 15 - ദുഃഖവെള്ളി/വിഷു, മേയ് രണ്ട് - റംസാൻ, ജൂലൈ 28 - കർക്കടക വാവ്, ഓഗസ്റ്റ് എട്ട് - മുഹറം, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 18 - ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ ഏഴ് - ഒന്നാം ഓണം, എട്ട് - തിരുവോണം, ഒന്പത് - മൂന്നാം ഓണം, 21 - ശ്രീനാരായണഗുരു സമാധി, ഒക്ടോബർ നാല് - മഹാനവമി, അഞ്ച് - വിജയദശമി, 24 - ദീപാവലി.
ഞായറാഴ്ചയോ രണ്ടാം ശനിയാഴ്ചയോ വരുന്ന അവധി ദിനങ്ങൾ: ജനുവരി രണ്ട് - മന്നം ജയന്തി, ഏപ്രിൽ 17 - ഈസ്റ്റർ, മേയ് ഒന്ന് - മേയ്ദിനം, ജൂലൈ ഒന്പത് - ബക്രീദ്, ഓഗസ്റ്റ് 28 - അയ്യൻകാളി ജയന്തി, സെപ്റ്റംബർ ഒന്പത് - നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ഒക്ടോബർ രണ്ട് - ഗാന്ധി ജയന്തി, ഒക്ടോബർ എട്ട് - മിലാദി ഷെറീഫ്, ഡിസംബർ 25 - ക്രിസ്മസ്. നിയന്ത്രിത അവധി ദിനങ്ങൾ: മാർച്ച് 12 - അയ്യ വൈകുണ്ഠസ്വാമി ജയന്തി (നാടാർ സമുദായത്തിൽപ്പെട്ടവർക്ക്), ഓഗസ്റ്റ് 11 - ആവണി അവിട്ടം (ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർക്ക്), സെപ്റ്റംബർ 17 - വിശ്വകർമ ദിനം (വിശ്വകർമ സമുദായത്തിൽപ്പെട്ടവർക്ക്).
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികൾ: ജനുവരി 26 - റിപ്പബ്ലിക് ദിനം, മാർച്ച് ഒന്ന് - ശിവരാത്രി, ഏപ്രിൽ ഒന്ന് - ആനുവൽ ക്ലോസിംഗ് ഓഫ് അക്കൗണ്ട്സ് ഓഫ് കൊമേഴ്സ്യൽ ആൻഡ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ്, ഏപ്രിൽ 14 - അംബേദ്കർ ജയന്തി, ഏപ്രിൽ 15 - ദുഃഖവെള്ളി/വിഷു, മേയ് രണ്ട് - റംസാൻ, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം, സെപ്റ്റംബർ ഏഴ് - ഒന്നാം ഓണം, സെപ്റ്റംബർ എട്ട് - തിരുവോണം, സെപ്റ്റംബർ 21 - ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബർ നാല് - മഹാനവമി, ഒക്ടോബർ അഞ്ച് - വിജയദശമി, ഒക്ടോബർ 24 - ദീപാവലി. രണ്ടാം ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അവധി ദിനങ്ങൾ: ഏപ്രിൽ 17 - ഈസ്റ്റർ, മേയ് ഒന്ന് - മേയ്ദിനം, ജൂലൈ ഒന്പത് - ബക്രീദ്, സെപ്റ്റംബർ ഒന്പത് - ശ്രീനാരായണ ഗുരു ജയന്തി, ഒക്ടോബർ രണ്ട് - ഗാന്ധി ജയന്തി, ഒക്ടോബർ എട്ട് - മിലാദി ഷെറീഫ്, ഡിസംബർ 25 - ക്രിസ്മസ്.