ബു​ക്ക് ചെ​യ്തി​ട്ടും യാ​ത്ര നി​ഷേ​ധി​ച്ചു; കെ​എ​സ്ആ​ർ​ടി​സി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
ബു​ക്ക് ചെ​യ്തി​ട്ടും യാ​ത്ര നി​ഷേ​ധി​ച്ചു;  കെ​എ​സ്ആ​ർ​ടി​സി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
Thursday, October 21, 2021 2:02 AM IST
തൃ​​​ശൂ​​​ർ: ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​ട്ടും യാ​​​ത്ര നി​​​ഷേ​​​ധി​​​ച്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കെ​​​തി​​​രേ വി​​​ധി. ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​ട്ടും യാ​​​ത്ര ചെ​​​യ്യു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ വി​​​ധി​​​യു​​​ണ്ടാ​​​യ​​​ത്. കൊ​​​ല്ലം തേ​​​വ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി സൗ​​​പ​​​ർ​​​ണി​​​ക​​​യി​​​ലെ ജെ.​​​ആ​​​ർ. പ്രേം​​​ജി​​​ത്ത്, ഭാ​​​ര്യ കീ​​​ർ​​​ത്തി മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തൃ​​​ശൂ​​​രി​​​ലെ സ്റ്റേ​​​ഷ​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കെ​​​തി​​​രേ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ​​​യും ഉ​​​പ​​​ഭോ​​​ക്തൃ കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്.


രാ​​​ത്രി 12.15നു​​​ള്ള ബ​​​സി​​​ൽ തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു കാ​​​യം​​​കു​​​ള​​​ത്തേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യാ​​​ൻ 374 രൂ​​​പ ന​​​ൽ​​​കി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്നു. സീ​​​റ്റ് ന​​​ന്പ​​​റു​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചു. യ​​​ഥാ​​​സ​​​മ​​​യം ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നു ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ർ ഉ​​​പ​​​ഭോ​​​ക്തൃ​​​കോ​​​ട​​​തി ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 5000 രൂ​​​പ​​​യും ചെ​​​ല​​​വി​​​ലേ​​​ക്കു 2000 രൂ​​​പ​​​യും ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.