ദുരന്തബാധിത മേ​ഖ​ല​ക​ളി​ല്‍ സഹായവുമായി കാഞ്ഞിരപ്പള്ളി എസ്എംവൈഎം
ദുരന്തബാധിത മേ​ഖ​ല​ക​ളി​ല്‍ സഹായവുമായി കാഞ്ഞിരപ്പള്ളി എസ്എംവൈഎം
Thursday, October 21, 2021 2:02 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദു​​ര​ന്ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹാ​​യ​​വും സാ​ന്ത്വ​നവു​​മാ​​യി യു​​വ​​ജ​​ന​​ങ്ങ​​ൾ. റോ​​ഡു​​ക​​ൾ വൃ​​ത്തി​​യാ​​ക്കി​​യും ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ഭ​​ക്ഷ​​ണ​​വും മ​​രു​​ന്നും വ​​സ്ത്ര​​വും എ​​ത്തി​​ച്ചും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത എ​​സ്എം​​വൈ​​എം പ്ര​​വ​​ർ​​ത്ത​​ക​​ർ മാ​​തൃ​​ക​​യാ​​യി.

ക​​ഴി​​ഞ്ഞ നാ​​ലു ദി​​വ​​സ​​മാ​​യി രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​ളിൽ​​നി​​ന്നു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് ടീ​​മാ​​യി തി​​രി​​ഞ്ഞ് ദു​​ര​​ന്ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ചെ​​ളി അ​​ടി​​ഞ്ഞു കൂ​​ടി​​യ വീ​​ടു​​ക​​ൾ വൃ​​ത്തി​​യാ​​ക്കി ന​​ൽ​​കി​​യും പാ​​ല​​ങ്ങ​​ളി​​ലും റോ​​ഡു​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ വ​​ലി​​യ ക​​ന്പു​​ക​​ളും ക​​ല്ലു​​ക​​ളും മാ​​റ്റി​​യും യു​​വ​​ജ​​ന​​ങ്ങ​​ൾ നാ​​ടി​​നാ​​യി ഒ​​ന്നു ചേ​​ർ​​ന്നു.

ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി വെ​​ള്ളം ക​​യ​​റി നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്നാ​​ണ് എ​​സ്എം​​വൈ​​എം പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. നൂ​​റി​​ൽ​​പ്പ​​രം യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ഞ്ചി​​ലി​​പ്പ, ചെ​​റു​​വ​​ള്ളി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ലും മ​​ഠ​​ങ്ങ​​ളി​​ലും ആ​​തു​​രാ​​ല​​യ​​ങ്ങ​​ളി​​ലും ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി. മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ ഏ​​റ്റ​​വു​മ​ധി​കം ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന ഏ​​ന്ത​​യാ​​ർ, മു​​ക്കു​​ളം, വ​​ട​​ക്കേ​​മ​​ല, കൂ​​ട്ടി​​ക്ക​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് മൂ​​ന്നൂ​​റി​​ൽ​​പ്പ​​രം യു​​വ​​ജ​​ന​​ങ്ങ​​ളെ​​ത്തി.


ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ പു​​റംലോ​​ക​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​രു​​ന്ന പ്ര​​ധാ​​ന റോ​​ഡ് പൂ​​ർ​​ണ​​മാ​​യും ന​​ശി​​ക്കു​​ക​​യും ഗ​​താ​​ഗ​​തയോ​​ഗ്യ​​മ​​ല്ലാ​​താ​​കു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ത​​ക​​ർ​​ന്നു കി​​ട​​ന്ന റോ​​ഡ് പു​​ന​​രു​​ദ്ധ​​രി​​ക്കു​​ക​​യും ഗ​​താ​​ഗ​​തയോ​​ഗ്യ​​മാ​​ക്കി തീ​​ർ​​ക്കു​​ക​​യും ചെ​​യ്തു.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത രൂ​​പീ​​ക​​രി​​ച്ച എ​​സ്എം​​വൈ​​എം ടാ​​സ്ക് ഫോ​​ഴ്സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ര​​വ​​ധി പേ​​ർ​​ക്കാ​​ണ് ആ​​ശ്വാ​​സ​​മേ​​കി​​യ​​ത്. യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം എ​​ല്ലാ​​വി​​ധ സ​​ഹാ​​യ​​ങ്ങ​​ളും പ്രോ​​ത്സാ​​ഹ​​ന​​വു​​മാ​​യി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലും എ​​സ്എം​​വൈ​​എം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലും വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും കൂ​​ടെ​​യു​​ണ്ട്.

ജോ​​ജി തോ​​മ​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.