ദു​ര​ന്ത​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പോ​ക​രു​തെ​ന്നു റ​വ​ന്യു മ​ന്ത്രി
ദു​ര​ന്ത​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ  അ​നാ​വ​ശ്യ​മാ​യി പോ​ക​രു​തെ​ന്നു  റ​വ​ന്യു മ​ന്ത്രി
Thursday, October 21, 2021 10:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി പോ​​​ക​​​രു​​​തെ​​​ന്നു റ​​​വ​​​ന്യു മ​​​ന്ത്രി കെ ​​​രാ​​​ജ​​​ൻ. ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മാ​​​ക​​​ണം ഇ​​​ത്ത​​​രം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പോ​​​കേ​​​ണ്ട​​​തെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാം​​​പു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തു ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണം. ആ​​​ളു​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​ത്. കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ട് ദി​​​വ​​​സം കൂ​​​ടി ശ്ര​​​ദ്ധി​​​ക്ക​​​ണം. പ​​​ല​​​യി​​​ട​​​ത്തും ഇ​​​പ്പോ​​​ഴും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഒ​​​രു വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​കി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട അ​​​വ​​​സ​​​ര​​​മ​​​ല്ല ഇ​​​പ്പോ​​​ൾ. അ​​​ങ്ങ​​​നെ ത​​​ർ​​​ക്ക​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​മ​​​ല്ല. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​രു മി​​​നി​​​റ്റ് പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്താ​​​തെ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നെ സു​​​ര​​​ക്ഷി​​​ത​​​രാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​നം.


എ​​​ല്ലാ​​​യി​​​ട​​​ത്തും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​ൻ എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണ്. കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ഒ​​​ട്ടും വൈ​​​കാ​​​തെ ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ഴ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​രു​​​ന്ന വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ ഷെ​​​യ​​​ർ ചെ​​​യ്യ​​​രു​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ദു​​​ര​​​ന്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​നാ​​​വ​​​ശ്യ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​ർ​​​ക്കു​​​ല​​​റും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.