ശബരിമല വെ​ര്‍​ച്വ​ല്‍ ക്യൂ നി​യ​ന്ത്ര​ണം പോ​ലീ​സി​നെ ഏ​ല്‍​പ്പിച്ചതാരെ​ന്നു ഹൈ​ക്കോ​ട​തി
ശബരിമല വെ​ര്‍​ച്വ​ല്‍ ക്യൂ നി​യ​ന്ത്ര​ണം പോ​ലീ​സി​നെ ഏ​ല്‍​പ്പിച്ചതാരെ​ന്നു ഹൈ​ക്കോ​ട​തി
Friday, October 22, 2021 12:44 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്ത​​ിന്‍റെ നി​​​യ​​​ന്ത്ര​​​ണം പോ​​​ലീ​​​സി​​​നെ ആ​​​രാ​​​ണ് ഏ​​​ല്‍​പ്പി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നോ​​​യെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു.

വെ​​​ര്‍​ച്വ​​​ല്‍ ക്യൂ​​​വി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നെ ഏ​​​ല്‍​പ്പി​​ക്കു​​​ന്ന​​​ത​​​ല്ലേ ഉ​​​ചി​​​ത​​​മെ​​​ന്നു ചോ​​​ദി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​നം ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ച​​​ത്. ഹ​​​ര്‍​ജി​​​ക​​​ള്‍ 26നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.