പ്ര​കൃ​തി ദു​ര​ന്തം: അ​ടി​യ​ന്ത​ര സ​ഹാ​യമില്ല; ദു​രി​തം ഇ​ര​ട്ടി​ച്ചു
പ്ര​കൃ​തി ദു​ര​ന്തം:  അ​ടി​യ​ന്ത​ര സ​ഹാ​യമില്ല;  ദു​രി​തം ഇ​ര​ട്ടി​ച്ചു
Friday, October 22, 2021 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കെ​​​ടു​​​തി​​​യെ തു​​​ട​​​ർ​​​ന്നു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും വീ​​​ടും ജീ​​​വ​​​നോ​​​പാ​​​ധി​​​യും ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കും അ​​​ടി​​​യ​​​ന്ത​​​ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ത്ത ന​​​ട​​​പ​​​ടി ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​രു​​​ടെ ദു​​​രി​​​തം ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്നു.

ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് 10,000 രൂ​​​പ വീ​​​തം അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും വീ​​​ടും ജീ​​​വ​​​നോ​​​പാ​​​ധി​​​യും ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കും അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യ​​​മി​​​ല്ല.

പ്ര​​കൃ​​തി ദു​​ര​​ന്ത​​ത്തി​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലും നി​​​റ​​​വേ​​​റ്റാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പെ​​​ട്ട​​​ന്നു​​ണ്ടാ കു​​ന്ന വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ലും എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​രു​​ന്നു.


കോ​​​ട്ട​​​യം കൂ​​​ട്ടി​​​ക്ക​​​ലും ഇ​​​ടു​​​ക്കി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യാ​​ണ് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ്ഇ​​പ്പാ​​ൾ ശ​​ക്ത​​മാ​​യി ഉ​​​യ​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.