ആ​ദ്യ​ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 94% ക​ഴി​ഞ്ഞെന്ന് ആരോഗ്യമന്ത്രി
ആ​ദ്യ​ഡോ​സ് വാ​ക്സി​നേ​ഷ​ന്‍  94% ക​ഴി​ഞ്ഞെന്ന് ആരോഗ്യമന്ത്രി
Friday, October 22, 2021 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​വി​​​ഡ് 19 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രി​​​ല്‍ ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ന്‍ എ​​​ടു​​​ക്കാ​​​നു​​​ള്ള​​​വ​​​രു​​​ടെ​​​യും ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​ന്‍ കാ​​​ലാ​​​വ​​​ധി​​​യെ​​​ത്തി​​​യവ​​​രു​​​ടെയും വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. സ്ഥ​​​ല സൗ​​​ക​​​ര്യ​​​മു​​​ള്ള ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ ആ​​​രോ​​​ഗ്യ​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ നേ​​​രി​​​ട്ടെ​​​ത്തി വാ​​​ക്സി​​​ന്‍ ന​​​ല്‍​കും. അ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സ​​​ര്‍​ക്കാ​​​രാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ എ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. മൊ​​​ബൈ​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടേ​​​യും സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ്.


വാ​​​ക്സി​​​നെ​​​ടു​​​ക്കേ​​​ണ്ട ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 94.17 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്ക് (2,51,52,430) ആ​​​ദ്യ ഡോ​​​സും 47.03 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്ക് (1,25,59,913) ര​​​ണ്ടാം ഡോ​​​സും ന​​​ല്‍​കി. ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 3,77,12,343 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.