വ്യാജ ഡീസല്‍ മാഫിയ പിടിമുറുക്കുന്നു; ഉറവിടം അജ്ഞാതം
Saturday, October 23, 2021 12:12 AM IST
കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്ത് വ്യാ​​ജ ഡീ​​സ​​ല്‍ മാ​​ഫി​​യ​​യെ ക​​ണ്ടെ​​ത്താ​​ന്‍ പോ​​ലീ​​സ്-​​എം​​വി​​ഡി സ്‌​​ക്വാ​​ഡ് രൂ​​പീ​​ക​​രി​​ച്ചു. മാ​​സ​​ങ്ങ​​ള്‍ക്ക് മു​​മ്പേ വ്യാ​​ജ ഡീ​​സ​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തി​​ന്‍റെ ഉ​​റ​​വി​​ടം അ​​ജ്ഞാ​​ത​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ പ്രോ​​സ​​സിം​​ഗ് യൂ​​ണി​​റ്റു​​ക​​ള്‍ പ്ര​​വ​​ര്‍ത്തി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പോ​​ലീ​​സും മോ​​ട്ടോ​​ര്‍വാ​​ഹ​​ന​​വ​​കു​​പ്പും സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചു.

ഗ​​താ​​ഗ​​തി മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു ട്രാ​​ന്‍സ്‌​​പോ​​ര്‍ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ക്ക് വ്യാ​​ജ ഡീ​​സ​​ല്‍ സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ന്‍ നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ കൂ​​ടി പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും വ്യാ​​ജ ഡീ​​സ​​ല്‍ ഉ​​റ​​വി​​ടം സം​​ബ​​ന്ധി​​ച്ചും ഉ​​പ​​യോ​​ഗം സം​​ബ​​ന്ധി​​ച്ചും ക​​ര്‍ശ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഉ​​ത്ത​​ര​​മേ​​ഖ​​ല​​യി​​ല്‍ പോ​​ലീ​​സു​​മാ​​യി ചേ​​ര്‍ന്ന് സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ച​​താ​​യി ഡെ​​പ്യൂ​​ട്ടി ട്രാ​​ന്‍സ്‌​​പോ​​ര്‍ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ ആ​​ര്‍.​​രാ​​ജീ​​വ് അ​​റി​​യി​​ച്ചു.


കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ മാ​​ത്രം 120 ലേ​​റെ വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണ് ര​​ണ്ടാ​​ഴ്ച മു​​മ്പ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഇ​​തി​​ല്‍ ഒ​​രു വാ​​ഹ​​ന​​ത്തി​​ല്‍ വ്യാ​​ജ ഡീ​​സ​​ല്‍ ഉ​​പ​​യോ​​ഗി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി. ഇ​​ത് സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ട്. പ്ര​​ധാ​​ന​​മാ​​യും പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ര്‍, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നാ​​ണ് വ്യാ​​ജ ഡീ​​സ​​ല്‍ സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​രാ​​തി​​ക​​ള്‍ വ​​ന്ന​​ത്.

കു​​ന്നം​​കു​​ളം കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് വ്യാ​​ജ ഡീ​​സ​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് മോ​​ട്ടോ​​ര്‍വാ​​ഹ​​ന വി​​ഭാ​​ഗ​​ത്തി​​ന് ല​​ഭി​​ച്ച വി​​വ​​രം. ഏ​​തെ​​ങ്കി​​ലും ഫാ​​ക്ട​​റി​​യു​​ടെ മ​​റ​​വി​​ലും മ​​റ്റും ഇ​​ത്ത​​ര​​ത്തി​​ല്‍ വ്യാ​​ജ ഡീ​​സ​​ലു​​ക​​ള്‍ നി​​ര്‍മി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.