കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നേതൃസംഗമങ്ങൾ നാളെ മു​ത​ല്‍
Monday, October 25, 2021 12:15 AM IST
കാ​യം​കു​ളം: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി നാ​ളെ മു​ത​ൽ 28 വ​രെ തീ​യ​തി​ക​ളി​ൽ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ്യ​ാഭ്യാ​സ സം​വി​ധാ​ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​വു​ക​യാ​ണ്.

പു​തി​യ​ദേ​ശീ​യ വി​ദ്യ​ാഭ്യാ​സ ന​യം വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യം വ​യ്ക്കു​ന്നു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ശ​രി​യാ​യ ദി​ശ കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ് മേ​ഖ​ലാ​ സം​ഗ​മ​ങ്ങ​ളി ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

തെ​ക്ക​ൻ​ മേ​ഖ​ലാ നേ​തൃ​സം​ഗ​മം ഒ​ക്ടോ​ബ​ർ 26ന് ​കൊ​ല്ലം പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ ജിഎ​ച്ച്​എ​സ്എ​സി​ൽ ന​ട​ക്കും. കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ ആന്‍റണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ധ്യ​മേ​ഖ​ലാ നേ​തൃ​സം​ഗ​മം ഒ​ക്ടോ​ബ​ർ 27ന് ​പാ​ല, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ന​ട​ക്കും. പാ​ലാ​ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക്ക​ൻ മേ​ഖ​ലാ നേ​തൃ​സം​ഗ​മം ഒ​ക്ടോ​ബ​ർ 28ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.


സ​മ്മേ​ള​ന​ങ്ങ​ളി​ൽ കോ​ർ​പ്പറേ​റ്റ് മാ​നേ​ജ​ർ​മാ​രാ​യ ഫാ. ​ജോ​ർ​ജ് കൊ​ട​നൂ​ർ-​ ബ​ത്തേ​രി രൂ​പ​ത, ഫാ. ​ബ​ർ​ക്കു​മ​ൻ​സ് കു​ന്നും​പു​റം-​ പാ​ലാ രൂ​പ​ത, ഫാ. ​ബി​നു തോ​മ​സ്- ​കൊ​ല്ലം രൂ​പ​ത എ​ന്നി​വ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.