ദ​ത്ത് വി​വാ​ദം: ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​വ​രു​ത്തി
ദ​ത്ത് വി​വാ​ദം:  ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു​വ​രു​ത്തി
Monday, October 25, 2021 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മ്മ അ​​​റി​​​യാ​​​തെ കു​​​ഞ്ഞി​​​നെ ദ​​​ത്തു ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷി​​​ജു ഖാ​​​നെ വി​​​ളി​​​ച്ചു വ​​​രു​​​ത്തി വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ. കേ​​​സി​​​ൽ വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഷി​​​ജു ഖാ​​​നി​​​ൽ നി​​​ന്നും മൊ​​​ഴി എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ നി​​​ന്നും ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫ​​​യ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ നി​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടും. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​ക. സം​​​ഭ​​​വ​​​ത്തി​​​ൽ വ​​​കു​​​പ്പു ത​​​ല വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി നേ​​​ര​​​ത്തെ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. തു​​ട​​ർ​​ന്നാ​​ണ് കേ​​​സി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ വ​​​നി​​​ത ശി​​​ശു​​​ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


അ​​​തേ​​​സ​​​മ​​​യം, എ​​​ല്ലാം നി​​​യ​​​മ​​​പ​​​ര​​​മാ​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് ഷി​​​ജു​​​ഖാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ല്ലാ കാ​​​ര്യ​​​ത്തി​​​ലും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക കാ​​​ര്യ​​​ങ്ങ​​​ളാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും ഷി​​​ജു​​​ഖാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.