എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന ന​ട​പ​ടി ന​വം​ബ​ർ 25 വ​രെ നീ​ട്ടി
എ​ൻ​ജി​നി​യ​റിം​ഗ്  പ്ര​വേ​ശ​ന ന​ട​പ​ടി  ന​വം​ബ​ർ 25 വ​രെ നീ​ട്ടി
Monday, October 25, 2021 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​വം​​​ബ​​​ർ 25 വ​​​രെ നീ​​​ട്ടി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. നി​​​ല​​​വി​​​ലെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്നു വ​​​രെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സ​​​മ​​​യം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ര​​​ണ്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് രൂ​​​ക്ഷ​​​മാ​​​യ മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​വു​​​ക​​​യും പ​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ​​​യു​​​മാ​​​യി. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​രു​​​മാ​​​സം കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി.

തീ​​​യ​​​തി നീ​​​ട്ടി ന​​​ല്കി​​​യ​​​തി​​​ന് സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽനി​​​ന്നും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്.


ഐ​​​ഐ​​​ടി​​​ക​​​ളി​​​ലേക്കും എ​​​ൻ​​​ഐ​​​ടി​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ങ്ങോ​​​ട്ടു മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ആ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​കൂ​​​ടി​​​യാ​​​ണ് ഒ​​​രു മാ​​​സം കൂ​​​ടി സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​ത്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച്ച​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് മൂ​​​ന്ന് അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ​​​യും അ​​​ത്ത​​​ര​​​ത്തി​​​ൽ മൂ​​​ന്നു അ​​​ലോ​​​ട്ട​​​മെ​​​ന്‍റു​​​ക​​​ളും മോ​​​പ് അ​​​പ് കൗ​​​ണ്‍​സലിം​​​ഗും ന​​​ട​​​ത്തി ന​​​വം​​​ബ​​​ർ 25 നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.