പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്
മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാനവസരം.
എസ്എസ്എൽസി/പ്ലസ്ടു, വിഎച്ച്എസ്ഇ യിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കും ഡിഗ്രിയ്ക്ക് 80 ശതമാനവും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനവും മാർക്ക് ലഭിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 .
പ്രിമെട്രിക് സ്കോളർഷിപ്പ്
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷിക്കാൻ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മുൻവർഷത്തെ മാർക്ക് ലിസ്റ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നീരേഖകൾ ആവശ്യമാണ്. അവസാനതീയതി നവംബർ 15.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ ഉയർന്ന വിഭാഗങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അവസരം.
പേക്ഷിക്കാൻ താഴെ കാണുന്ന രേഖകൾ അനുബന്ധമായി നൽകണം. ആധാർ കാർഡ്, ഫോട്ടോ, എസ്എസ്എൽസി ബുക്ക്, കഴിഞ്ഞവർഷത്തെ മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പുവർഷത്തെ ഫീസടച്ച രസീത്.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.
മെറിറ്റ് കം സ്കോളർഷിപ്പ്
വിവിധ ടെക്നിക്കൽ കോഴ്സുകളിലും പ്രഫഷണൽ കോഴ്സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് മെറിറ്റ് കം സ്കോളർഷിപ്പിന് അപേക്ഷിക്കാനവസരം.
അപേക്ഷിക്കാനായി ആധാർ കാർഡ്, പാസ്ബുക്ക്, മുൻവർഷത്തെ മാർക്ക് ഷീറ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, അപേക്ഷകരുടെ ഫോട്ടോ, എസ്എസ്എൽസി ബുക്ക്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നടപ്പു വർഷത്തെ ഫീസടച്ച രസീത് എന്നിവ അനുബന്ധമായി നൽകണം.അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
നിലവിൽ ബിരുദ കോഴ്സിന് ഒന്നാംവർഷം പഠിക്കുന്നവർക്കു വേണ്ടിയുള്ളതാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കന്ഡറി കോഴ്സുകൾക്ക് കുറഞ്ഞത് 80 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.
അപേക്ഷയോടൊപ്പം അനുബന്ധമായി ചേർക്കേണ്ട രേഖകൾ താഴെപ്പറയുന്നു. ആധാർ കാർഡ്, ഫോട്ടോ, എസ്എസ്എൽസി ബുക്ക്, കഴിഞ്ഞവർഷത്തെ മാർക്കറ്റ് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, നടപ്പു വർഷത്തെ ഫീസടച്ച രസീത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.