മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഡീൻ കുര്യാക്കോസ് എംപിയെ പോലീസ് തടഞ്ഞു
Wednesday, October 27, 2021 12:15 AM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യി​ട്ടും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യെ കേ​ര​ള പോ​ലീ​സ് ത​ട​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലേ​ക്ക് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ അ​വ​സ്ഥ നേ​രി​ൽ കാ​ണു​ന്ന​തി​നാ​യാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി വ​ള്ള​ക്ക​ട​വ് വ​ഴി എ​ത്തി​യ​ത്.

ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ മൂ​ല്ല​പ്പെ​രി​യാ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം വ​രു​ന്ന പോ​ലീ​സ് സം​ഘം സ്പി​ൽ​വേ​യ്ക്ക് താ​ഴെ എം​പി​യെ ത​ട​യു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് അ​ണ​കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട​തെ​ന്ന് എം​പി പ​റ​ഞ്ഞു.


എ​ന്നാ​ൽ ഡാ​മി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല മാ​ത്ര​മു​ള്ള കേ​ര​ള പോ​ലീ​സ് ത​ന്നെ ത​ട​ഞ്ഞ​തി​ന്‍റെ ഉ​ദ്ദേ​ശ‍്യം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ങ്കി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​യാ​ണ് വേ​ണ്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​തോ​ടെ ക​ള​ക്ട​റെ ബ​ന്ധ​പ്പെ​ട്ടു. തി​രി​കെ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ജി​ല്ലാ ക​ള​ക്ട​ർ തി​രി​കെ വി​ളി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പി​ന്നീ​ട് ഫോ​ണ്‍ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​വും ഫോ​ണ്‍ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് എം​പി ആ​രോ​പി​ച്ചു.

ത​ന്നെ ത​ട​യു​ന്ന​തി​നാ​യി കേ​ര​ള പോ​ലീ​സ് കാ​ട്ടി​യ ഉ​ത്സാ​ഹം ആ​രെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ഡീ​ൻ ആ​വ​ശ‍്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.