സി​നി​മ​ക​ള്‍ ഇ​ന്നു​മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്
സി​നി​മ​ക​ള്‍ ഇ​ന്നു​മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്
Wednesday, October 27, 2021 12:15 AM IST
കൊ​​​ച്ചി: നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സി​​​നി​​​മാ തി​​യ​​​റ്റ​​​റു​​​ക​​​ള്‍ ഇ​​​ന്നു വീ​​​ണ്ടും പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി തു​​​റ​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ന്നെ​​​ങ്കി​​​ലും ര​​​ണ്ടു​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​ണു ന​​​ട​​​ന്ന​​​ത്.

വി​​​ദേ​​​ശ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു മു​​​ത​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. ജ​​​യിം​​​സ് ബോ​​​ണ്ട് ചി​​​ത്ര​​​മാ​​​യ നോ ​​​ടൈം റ്റു ​​​ഡൈ ആ​​​ണ് ഇ​​​തി​​​ല്‍ പ്ര​​​ധാ​​​നം. നി​​​ല​​​വി​​​ല്‍ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി. ദീ​​​പാ​​​വ​​​ലി മു​​​ത​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ചി​​​ത്ര​​​ങ്ങ​​​ള്‍ റി​​​ലീ​​​സി​​​നെ​​​ത്തും.

മ​​​ല​​​യാ​​​ളം സി​​നി​​മാ റി​​ലീ​​സിം​​ഗി​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം

മ​​​ല​​​യാ​​​ള സി​​​നി​​​മ​​​ക​​​ളു​​​ടെ റി​​​ലീ​​​സിം​​​ഗി​​​ല്‍ അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ തു​​​ട​​​രു​​​ക​​​യാ​​​ണ്. മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ ബി​​​ഗ് ബ​​​ജ​​​റ്റ് ചി​​​ത്രം ‘മ​​​ര​​​ക്കാ​​​ര്‍ അ​​​റ​​​ബി​​ക്ക​​​ട​​​ലി​​​ന്‍റെ സിം​​​ഹം’ ഒ​​​ടി​​​ടി റി​​​ലീ​​​സി​​​ലേ​​​ക്കു പോ​​​യ​​​ത് നി​​​ര്‍​മാ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട തി​​യ​​​റ്റ​​​റു​​​ക​​​ള്‍ തി​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ചേ​​​ര്‍​ന്ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ല്‍ വി​​​മ​​​ര്‍​ശ​​ന​​മു​​​യ​​​ര്‍​ന്നു.
മ​​​ര​​ക്കാ​​​ര്‍ റി​​​ലീ​​​സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ തി​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ വാ​​​ക്കു​​​തെ​​​റ്റി​​​ച്ചു.


ചി​​​ത്ര​​​ത്തി​​​ന് 200 തി​​യ​​​റ്റ​​​റു​​​ക​​​ള്‍ റി​​​ലീ​​​സി​​​ംഗിനു ന​​​ല്‍​കു​​​മെ​​​ന്ന് ആ​​​ദ്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​വ​​​സാ​​​നം 85 എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണു ന​​​ല്‍​കി​​​യ​​​ത്. ഇ​​​തോ​​​ടെ തി​​യ​​​റ്റ​​​റു​​​ട​​​മ​​​ക​​​ളി​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ പ​​​ണം തി​​​രി​​​കെ ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​മാ​​​താ​​​വ് ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ര്‍ ത​​​യാ​​​റാ​​​യി. തു​​​ട​​​ര്‍​ന്ന് സി​​​നി​​​മ ഒ​​​ടി​​​ടി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

വെ​​​ള്ളി​​​യാ​​​ഴ്ച മ​​​ല​​​യാ​​​ള സി​​​നി​​​മ​​​ക​​​ള്‍ റി​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഫി​​​ലിം എ​​​ക്‌​​​സി​​​ബി​​​റ്റേ​​​ഴ്‌​​​സ് യു​​​ണൈ​​​റ്റ​​​ഡ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍, ഫി​​​ലിം ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​യാ​​​ദ് കോ​​​ക്ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​നുശേ​​​ഷം അ​​​റി​​​യി​​​ച്ചു.

തി​​യ​​​റ്റ​​​റു​​​ക​​​ള്‍​ക്കു സി​​​നി​​​മ ന​​​ല്‍​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്നു ചേ​​​രു​​​ന്ന ഫി​​​ലിം ചേം​​​ബ​​​ര്‍ മീ​​​റ്റിം​​​ഗി​​​ല്‍ അ​​​ന്തി​​​മ നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും. ഫി​​​ലിം ചേം​​​ബ​​​റി​​​നെ മ​​​റി​​​ക​​​ട​​​ന്ന് ഉ​​​ട​​​മ​​​ക​​​ള്‍ തി​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു.

മ​​​ര​​​ക്കാ​​​ര്‍ സി​​​നി​​​മ ഒ​​​ടി​​​ടി​​​യി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യും നി​​​ര്‍​മാ​​​താ​​​വി​​​നു ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും ഇ​​​രു​​​വ​​​രും വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.