സം​​​സ്ഥാ​​​ന​​​ത്ത് 7,163 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 7,163 പേ​ർ​ക്കു  കോ​വി​ഡ്
Wednesday, October 27, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,163 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 9.05%. ഇ​​​ന്ന​​​ലെ 90 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​തു​​​കൂ​​​ടാ​​​തെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 51 മ​​​ര​​​ണ​​​ങ്ങ​​​ളും മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 18 വ​​​രെ​​​യു​​​ള്ള 341 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 29,355 ആ​​​യി.


ഇ​​​ന്ന​​​ലെ 79,122 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 67 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 6,960 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 74,456 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 974, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 808, കോ​​​ട്ട​​​യം 762, കോ​​​ഴി​​​ക്കോ​​​ട് 722, എ​​​റ​​​ണാ​​​കു​​​ളം 709, കൊ​​​ല്ലം 707, പാ​​​ല​​​ക്കാ​​​ട് 441, ക​​​ണ്ണൂ​​​ർ 427, പ​​​ത്ത​​​നം​​​തി​​​ട്ട 392, മ​​​ല​​​പ്പു​​​റം 336, ആ​​​ല​​​പ്പു​​​ഴ 318, ഇ​​​ടു​​​ക്കി 274, വ​​​യ​​​നാ​​​ട് 166, കാ​​​സ​​​ർ​​​ഗോ​​​ഡ് 127.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.