മു​ല്ല​പ്പെ​രി​യാ​ർ: ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വിന്‍റെ കത്ത്
മു​ല്ല​പ്പെ​രി​യാ​ർ: ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വിന്‍റെ കത്ത്
Wednesday, October 27, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പു​​​തി​​​യ ഡാം ​​​നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ത്ത​​​യ​​​ച്ചു. ജ​​​ല​​​നി​​​ര​​​പ്പ് 136 അ​​​ടി​​​യി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ശ​​​ങ്ക വ​​​ർ​​​ധി​​​ച്ചു.

125 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ചും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. പു​​​തി​​​യ ഡാം ​​​എ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​ന് ത​​​മി​​​ഴ്നാ​​​ട് പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​ക​​​ണം.


"ത​​​മി​​​ഴ്നാ​​​ടി​​​നു ജ​​​ലം, കേ​​​ര​​​ള​​​ത്തി​​​ന് സു​​​ര​​​ക്ഷ' എ​​​ന്ന​​​താ​​​ണ് ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ന്നും ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.