മു​ല്ല​പ്പെ​രി​യാ​ർ: 3,220 പേരെ മാറ്റിപ്പാർപ്പിക്കും
മു​ല്ല​പ്പെ​രി​യാ​ർ:  3,220 പേരെ മാറ്റിപ്പാർപ്പിക്കും
Wednesday, October 27, 2021 2:05 AM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 3,220 പേ​രെ മാ​റ്റിപ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര‍്യ​മ​റി​യി​ച്ച​ത്.

പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ, പെ​രി​യാ​ർ, മ​ഞ്ചു​മ​ല വി​ല്ലേ​ജു​ക​ൾ ഇ​ടു​ക്കി താ​ലൂ​ക്കി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ വി​ല്ലേ​ജു​ക​ൾ, ഉ​ടു​ന്പ​ഞ്ചോ​ല താ​ലൂ​ക്കി​ലെ ആ​ന​വി​ലാ​സം വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് 3220 പേ​രെ മാ​റ്റിപ്പാർ​പ്പി​ക്കേ​ണ്ട​ത്. ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റിപ്പാർ​പ്പി​ക്കേ​ണ്ട​വ​ർ​ക്കാ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


കൂ​ടാ​തെ വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ മാ​റ്റാ​നും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ക്യാ​ന്പി​ലും ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ണ്ട്. ആ​രോ​ഗ്യസു​ര​ക്ഷാ ആ​വ​ശ്യ​ത്തി​നാ​യി എ​ല്ലാ​യി​ട​ത്തും ടീ​മി​നെ സ​ജ്ജീക​രി​ച്ചു​വെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

അണക്കെട്ട് മേഖലയിൽ മഴ കുറഞ്ഞു

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യും മ​ഴ കു​റ​വാ​യി​രു​ന്നു. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 137.6 അ​ടി​യാ​ണ്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 3244 ഘ​ന​യ​ടി​യാ​ണ്. 2,200 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. അ​ണ​ക്കെ​ട്ട് പ്ര​ദേ​ൾ​ത്ത് ഇ​ന്ന​ലെ 11 മി​ല്ലിമീ​റ്റ​റും തേ​ക്ക​ടി​യി​ൽ 10.8 മി​ല്ലിമീ​റ്റ​റും മ​ഴ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.