500 പു​രാ​വ​സ്തു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു; മോ​ന്‍​സ​ൻ വീണ്ടും റി​മാ​ന്‍​ഡിൽ
500 പു​രാ​വ​സ്തു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു;  മോ​ന്‍​സ​ൻ വീണ്ടും റി​മാ​ന്‍​ഡിൽ
Thursday, October 28, 2021 12:58 AM IST
കൊ​​​ച്ചി: മ്യൂ​​​സി​​​യം നി​​​ര്‍​മി​​​ക്കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് സ​​​ന്തോ​​​ഷ് എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ല്‍നി​​​ന്ന് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ തെ​​ളി​​വെ​​ടു​​പ്പി​​നു​​ശേ​​ഷം മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​നെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ന​​​വം​​​ബ​​​ര്‍ മൂ​​​ന്ന് വ​​​രെ​​​യാ​​​ണ് റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

അ​​തി​​നി​​ടെ ഇ​​റി​​ഡി​​യം ത​​ട്ടി​​പ്പ് കേ​​സി​​ൽ ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നു ക്രൈം​​ബ്രാ​​​ഞ്ച് ക​​​ള​​​മ​​​ശേ​​​രി യൂ​​​ണി​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​പേ​​​ക്ഷ ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

3.30 കോ​​ടി രൂ​​പ​​യു​​ടെ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ള്‍ വാ​​​ങ്ങി മോ​​​ന്‍​സ​​​ന്‍ പ​​​ണം ത​​​രാ​​​തെ വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​ണ് സ​​​ന്തോ​​​ഷി​​​ന്‍റെ പ​​​രാ​​​തി. തൊ​​​ണ്ടി മു​​​ത​​​ല്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​വ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മോ​​​ന്‍​സ​​​ന്‍റെ​​​യും സ​​​ന്തോ​​​ഷി​​​ന്‍റെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ 500ഓ​​ളം പു​​​രാ​​​വ​​​സ്തു​​​ക്ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞു.


മോ​​​ന്‍​സ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ചെ​​​മ്പോ​​​ല തി​​​ട്ടൂ​​​രം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ര്‍​ക്കി​​​യോ​​​ള​​​ജി​​​ക് സ​​​ര്‍​വേ ഒ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള യൂ​​​ണി​​​റ്റ് എ​​​എ​​​സ്‌​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർക്ക് ക​​​ത്ത് ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.