പന്പ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു
പന്പ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു
Sunday, November 21, 2021 12:29 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​ന്പാ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തു​റ​ന്നു. 25 മു​ത​ൽ 100 ക്യു​മെ​ക്സ് വെ​ള്ളം വ​രെ​യാ​ണ് പു​റ​ത്തേ​ക്കുവി​ടു​ന്ന​ത്. ഇ​തുമൂ​ലം പ​ന്പാ​ന​ദി​യി​ൽ പ​ര​മാ​വ​ധി 10 സെ​ന്‍റി​മീ​റ്റ​ർ​വ​രെ ജ​ലം ഉ​യ​രാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഡാ​മി​ലെ വെ​ള്ളംകൂ​ടി എ​ത്തു​ന്ന​തു​മൂ​ലം ന​ദീതീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ​ന്പ ത്രി​വേ​ണി മു​ത​ൽ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ന​ദി​യി​ൽ ഇ​റ​ങ്ങു​ന്ന​തി​നു ക​ർ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.


പ​ന്പ ത്രി​വേ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര വി​ല​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ സ​ന്നി​ധാ​ന​ത്തേ​ക്കു യാ​ത്രാ​നു​മ​തി ന​ൽ​കി​ത്തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.