തിയറ്ററിൽ പകുതിപ്പേർ മതി
Sunday, November 21, 2021 12:57 AM IST
തിരുവനന്തപുരം: തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണു തീരുമാനം.
പ്രവേശനം പകുതി സീറ്റുകളിലായിരിക്കും. മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയറ്റർ ഉടമകളുടെ ആവശ്യം.