നീരൊഴുക്കു കൂടി, രണ്ടു ഡാമുകൾ വീണ്ടും തുറന്നു
നീരൊഴുക്കു കൂടി, രണ്ടു ഡാമുകൾ വീണ്ടും തുറന്നു
Sunday, November 21, 2021 12:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡാ​​മു​​ക​​ളു​​ടെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് മ​​ഴ ശ​​ക്തി​​യാ​​യി തു​​ട​​രു​​ക​​യും നീ​​രൊ​​ഴു​​ക്ക് കൂ​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ ര​​ണ്ട് ഡാ​​മു​​ക​​ൾ വീ​​ണ്ടും തു​​റ​​ന്നു. ശ​​ബ​​രി​​ഗി​​രി ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ഡാ​​മാ​​യ പ​​ന്പ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തു​​റ​​ന്നു.

നേ​​ര​​ത്തേ തു​​റ​​ന്നി​​രു​​ന്ന ക​​ക്കി ഡാ​​മി​​ന്‍റെ ര​​ണ്ട് ഗേ​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ 90 സെ​​ന്‍റി​​മീ​​റ്റ​​ർ കൂ​​ടി ഉ​​യ​​ർ​​ത്തി. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ഡാ​​മു​​ക​​ളും നി​​റ​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​ണ്. എ​​ല്ലാ​​യി​​ട​​ത്തുംകൂ​​ടി 94 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്. ഇ​​ടു​​ക്കി ഡാ​​മി​​ൽ അ​​ത് 96 ശ​​ത​​മാ​​ന​​മാ​​ണ്. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽനി​​ന്ന് ഇ​​ടു​​ക്കി​​യി​​ലേ​​ക്ക് വെ​​ള്ളം തു​​റ​​ന്നു​​വി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇടുക്കി യിൽ പ​​ര​​മാ​​വ​​ധി വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം തു​​ട​​രു​​ക​​യാ​​ണ്. ദി​​വ​​സം 780 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തിയാണ് ഉ​​ത്പാ​​ദനം.


പ​​ന്പ​​യി​​ൽ 96% വെ​​ള്ള​​മു​​ണ്ട്. മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ ഇ​​ന്ന​​ലെ പ​​ന്പ​​യു​​ടെ ഷ​​ട്ട​​ർ 15 സെ​​ന്‍റി​​മീ​​റ്റ​​ർ കൂ​​ടി ഉ​​യ​​ർ​​ത്തി. ഷോ​​ള​​യാ​​റി​​ൽ 93ഉം ​​ഇ​​ട​​മ​​ല​​യാ​​റി​​ൽ 90ഉം ​​കു​​ണ്ട​​ല 94ഉം ​​മാ​​ട്ടു​​പ്പെ​​ട്ടി​​യി​​ൽ 89 ഉം ​​ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ആ​​ന​​യി​​റ​​ങ്ക​​ൽ ഡാം 100% ​​നി​​റ​​ഞ്ഞു. പൊ​​ന്മു​​ടി​​യി​​ൽ 94ഉം ​​തേ​​രി​​യോ​​ട് 87ഉം ​​കു​​റ്റ്യാ​​ടി​​യി​​ൽ 52ഉം ​​ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്.

ചെ​​റി​​യ ഡാ​​മു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന മൂ​​ന്നാം ഗ്രൂ​​പ്പ് ഡാ​​മു​​ക​​ളി​​ൽ ലോ​​വ​​ർ പെ​​രി​​യാ​​റി​​ൽ 100 ശ​​ത​​മാ​​ന​​മാ​​യി. നേ​​ര്യ​​മം​​ഗ​​ല​​ത്ത് 90 ഉം ​​പൊ​​രി​​ങ്ങ​​ലി​​ൽ 65 ഉം ​​ശ​​ത​​മാ​​നം വെ​​ള്ള​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.