പൂ​ജ ബം​ബ​ർ: അഞ്ചു കോടി കൂത്താട്ടുകുളത്ത് വി​റ്റ ടി​ക്ക​റ്റി​ന്
Monday, November 22, 2021 12:54 AM IST
കൂ​ത്താ​ട്ടു​കു​ളം: പൂ​ജ ബം​ബ​ർ ലോ​ട്ട​റി ന​റു​ക്കെടുപ്പി​ൽ ഒ​ന്നാം സ​മ്മാ​നം കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​ന്പി​ൽ​നി​ന്നു വി​റ്റ ടി​ക്ക​റ്റി​ന്. അ​ഞ്ചു കോ​ടി അ​ടി​ച്ച ഭാ​ഗ്യ​വാ​നെ തേ​ടുക​യാ​ണ് കേ​ര​ളം.

കി​ഴ​കൊ​ന്പ് മോ​ളെ​പ​റ​ന്പി​ൽ ജേ​ക്ക​ബ് കു​ര്യ​ന്‍റെ കൈ​യി​ൽ നി​ന്നാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. 15 വ​ർ​ഷ​മാ​യി ലോ​ട്ട​റി വ്യാ​പാ​രിയായ ജേ​ക്ക​ബ് വി​റ്റ ലോ​ട്ട​റി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ തു​ക അ​ടി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ​നി​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ട്ട​റി വ്യാ​പാ​രി​യു​ടെ ഭാ​ര്യ മെ​ർ​ലി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ പേ​രി​ലു​ള്ള T8497 ന​ന്പ​റി​ലു​ള്ള ഏ​ജ​ൻ​സി​യാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ഇ​തി​ൽ RA591801 എ​ന്ന ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.