കോ​​ട്ട​​യം: വി​​ൻസെൻ​​ഷ്യ​​ൻ സ​​ഭാ​​ഗം​​മാ​​യ ഫാ. ​​ചെ​​റി​​യാ​​ൻ കാ​​ര്യാ​​ങ്ക​​ൽ (88) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​ഒ​​റീ​​സ​​യി​​ലെ ഗോ​​പാ​​ൽ​​പു​​രി​​ലു​​ള്ള സെ​​ന്‍റ് ബ​​ന​​ഡി​​ക്ട് പ​​ള്ളി​​യി​​ൽ.

വി​​ശു​​ദ്ധ മ​​ദ​​ർ തെ​​രേ​​സ​​യെ ഏ​റ്റ​വും ഒ​ടു​വി​ൽ കു​​ന്പ​​സാ​​ര​ി​പ്പി​ച്ച വൈ​ദി​ക​ൻ എ​ന്ന നി​ല​യി​ൽ ഫാ. ​​ചെ​​റി​​യാ​​ൻ കാ​​ര്യാ​​ങ്ക​​ൽ സ​വി​ശേ​ഷ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വി​​ൻസെൻ​​ഷ്യ​​ൻ മി​​ഷ​​ന​​റീ​​സ് സ​​ഭാ​​ഗ​​മാ​​യ ഫാ. ​​ചെ​​റി​​യാ​​ൻ ഒ​​റീ​​സ​​യി​​ലെ സ്റ്റെ​​ല്ലാ മ​​രി​​യ നേ​​വി​​ഷേ​​റ്റ് ഹൗ​​സി​​ൽ വി​​ശ്ര​​മ ജീ​​വി​​തം ന​​യി​​ച്ചു​​വ​​രു​​ക​​യാ​​യി​​രു​​ന്നു. മ​​ദ​​ർ​​തെ​​രേ​​സ​​യു​​ടെ ആ​​ത്മീ​​യ ജീ​​വി​​തം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തൊ​​ട്ട​​റി​​ഞ്ഞ വ്യ​​ക്തി​​യാ​​ണ്.

1996 മു​​ത​​ൽ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ കു​​ന്പ​​സാ​​ര​​ക്കാ​​ര​​നാ​​യി​​രു​​ന്നു. ന​​ല്ല ഒ​​രു​​ക്ക​​ത്തോ​​ടെ​​യാ​​യി​​രി​​ക്ക​​ണം കു​​ന്പ​​സാ​​രി​​ക്കേ​​ണ്ട​​ത് എ​​ന്നു നി​​ർ​​ബ​​ന്ധ​​മു​​ള്ള അ​​ച്ച​​ൻ മ​​ദ​​റി​​ന്‍റെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം കു​​ന്പ​​സാ​​ര​​ത്തി​​നു മു​​ന്പ് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യും കൂ​​ദാ​​ശ സ്വീ​​ക​​ര​​ണ​​ത്തി​​നാ​​യി അം​​ഗ​​ങ്ങ​​ളെ ഒ​​രു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും കു​​ന്പ​​സാ​​ര​​വും കൂ​​ദാ​​ശ​​യു​​മാ​​ണ് മ​​ദ​​റി​​ന്‍റെ ആ​​ത്മീ​​യ ജീ​​വി​​ത​​ത്തി​​ന്‍റെ ഉൗ​​ർ​​ജ​​മെ​​ന്ന് അ​​ച്ച​​ൻ പ​​റ​​യു​​മാ​​യി​​രു​​ന്നു. 1952ൽ ​​വി​​ൻസെൻ​​ഷ്യ​​ൻ മി​​ഷ​​ന​​റീ​​സി​​ന്‍റെ ക​​ട്ട​​ക് മി​​ഷ​​നി​​ൽ ചേ​​ർ​​ന്നു. 1963ലാ​​യി​​രു​​ന്നു പൗ​​രോ​​ഹി​​ത്യം. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലെ സേ​​വ​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷം 1996 മു​​ത​​ൽ മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ സ​​ന്യ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ കു​​ന്പ​​സാ​​ര​​ക്കാ​​ര​​നാ​​യി. കോ​​ൽ​​ക്ക​​ത്ത അ​​തി​​രൂ​​പ​​ത​​യു​​ടെ ചാ​​പ്ലി​​യ്​​നാ​​യും സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.


പാ​​ലാ വേ​​ഴാ​​ങ്ങാ​​നം കാ​​ര്യാ​​ങ്ക​​ൽ ചു​​മ്മാ​​ർ മാ​​ണി- പാ​​ലാ കി​​ഴ​​ക്കേ​​ക്ക​​ര അ​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: കെ.​​എം. മാ​​ണി, പ​​രേ​​ത​​രാ​​യ കെ.​​എം. ജോ​​സ​​ഫ്, ചു​​മ്മാ​​ർ മാ​​ണി. പ​​രേ​​ത​​യാ​​യ മേ​​രി ജോ​​സ​​ഫ് കോ​​ച്ചേ​​രി​​ൽ, അ​​ന്ന​​ക്കു​​ട്ടി ജോ​​സ​​ഫ് ക​​ല്ലാ​​ക്കാ​​വു​​ങ്ക​​ൽ.