അ​ഞ്ചു​ദി​വ​സംകൂടി ശ​ക്ത​മാ​യ മ​ഴ
അ​ഞ്ചു​ദി​വ​സംകൂടി ശ​ക്ത​മാ​യ മ​ഴ
Friday, November 26, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തേ​​​ക്കു തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റാ​​​യി രൂ​​​പം​​​കൊ​​​ണ്ട ച​​​ക്ര​​​വാ​​​തച്ചുഴി ശ്രീ​​​ല​​​ങ്ക​​​യു​​​ടെ തെ​​​ക്കു ഭാ​​​ഗ​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ആ​​​ൻ​​​ഡ​​​മാ​​​ൻ ഭാ​​​ഗ​​​ത്ത് പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ രൂ​​​പ​​​പ്പെ​​​ടും. ഇത് ക​​​ട​​​ൽ​​​വ​​​ഴി പ​​​ടി​​​ഞ്ഞാ​​​റ്-വ​​​ട​​​ക്ക് ഭാ​​​ഗ​​​ത്ത് ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ത്തേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്.​​ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.


ഇ​​​ന്നും നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ ക​​​ണ്ണൂ​​​ർ​​​ വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലും യെല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.