മു​ടി മു​റി​ച്ചു റാഗിംഗ്; ഒ​മ്പ​ത് പ്ല​സ് ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേസ്
മു​ടി മു​റി​ച്ചു റാഗിംഗ്; ഒ​മ്പ​ത് പ്ല​സ് ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേസ്
Saturday, November 27, 2021 12:50 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​യെ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചി​​​രു​​​ത്തി മു​​​ടി മു​​​റി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​മ്പ​​​ത് പ്ല​​​സ് ടു ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ മ​​​ഞ്ചേ​​​ശ്വ​​​രം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ഉ​​​പ്പ​​​ള ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.

മു​​​ടി നീ​​​ട്ടി​​വ​​​ള​​​ർ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യോ​​​ട് അ​​​ന്നേ​​​ദി​​​വ​​​സം മു​​​ടി വെ​​​ട്ടി​​​യ​​ശേ​​​ഷം ക്ലാ​​​സി​​​ൽ വ​​​ന്നാ​​​ൽ മ​​​തി​​​യെ​​​ന്ന് സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ താ​​​ക്കീ​​​തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി മു​​​ടി വെ​​​ട്ടാ​​​തെ ക്ലാ​​​സി​​​ൽ വ​​​ന്നു.


ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ സ്കൂ​​​ളി​​​നു പു​​​റ​​​ത്ത് റോ​​​ഡ​​​രി​​​കി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചി​​​രു​​​ത്തി ക​​​ത്രി​​​ക കൊ​​​ണ്ട് മു​​​ടി മു​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.