ഐ​സി​പി​എ സ​മ്മേ​ള​നം 30 നു ​തു​ട​ങ്ങും
Sunday, November 28, 2021 12:47 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ കാ​​​ത്ത​​​ലി​​​ക് പ്ര​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (ഐ​​​സി​​​പി​​​എ) 57-ാം വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​വും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ 26-ാം ദേ​​​ശീ​​​യ ക​​​ണ്‍​വ​​​ന്‍​ഷ​​​നും 30, ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്ന് തി​​​യ​​​തി​​​ക​​​ളി​​​ല്‍ മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ക്കും. ബാ​​​ന്ദ്ര സെ​​​ന്‍റ് പോ​​​ള്‍​സ് മീ​​​ഡി​​​യ കോം​​​പ്ല​​​ക്‌​​​സി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം. തെ​​​രു​​​വി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​ക, കേ​​​ള്‍​ക്കു​​​ക, അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ക, ഒ​​​പ്പ​​​മാ​​​യി​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍റെ പ്ര​​​മേ​​​യം.

പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ഗോ​​​ണ്‍​സാ​​​ല്‍​വ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം റി​​​ട്ട. ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് അ​​​ലോ​​​ഷ്യ​​​സ് ആ​​​ഗ്വി​​​യ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും ബോം​​​ബെ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്വാ​​​ള്‍​ഡ് ഗ്രേ​​​ഷ്യ​​​സ് പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍​പ്പ​​​ണം ന​​​ട​​​ത്തും. ഈ​​​ശോ​​​സ​​​ഭാം​​​ഗം ഫാ. ​​​സെ​​​ഡ്രി​​​ക് പ്ര​​​കാ​​​ശ്, സി​​​സ്റ്റ​​​ര്‍ സു​​​ജാ​​​ത ജെ​​​ന എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ഇ​​​ക്കു​​​റി പു​​​ര​​​സ്‌​​​കാ​​​രം.


ഫാ​​​യേ ഡി​​​സൂ​​​സ, മോ​​​ഹ​​​ന്‍ ശി​​​വാ​​​ന​​​ന്ദ്, ഷൈ​​​സ​​​ന്‍ പി.​ ​​ഔ​​​സേ​​​ഫ്, ഡോ. ​​​ജോ​​​ഷ​​​ന്‍ റോ​​​ഡ്രി​​​ഗ്‌​​​സ് എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. സി​​​ബി​​​സി​​​ഐ​​​യു​​​ടെ സാ​​​മൂ​​​ഹ്യ സ​​​മ്പ​​​ര്‍​ക്ക മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​സാ​​​ല്‍​വ​​​ദോ​​​ര്‍ ലോ​​​ബോ, ഫാ. ​​​വ​​​ര്‍​ഗീ​​​സ് ഞാ​​​ളി​​​യ​​​ന്‍, ഐ​​​സി​​​പി​​​എ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.