ഒമിക്രോണ്‍: ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി
Sunday, November 28, 2021 1:52 AM IST
പത്തനംതിട്ട: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു ജാഗ്രത കർശനമാക്കിയതായി മന്ത്രി വീണാ ജോർജ്. കേന്ദ്ര നിർദേശമനുസരിച്ച് സംസ്ഥാനം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന കർക്കശമാക്കി. വിദേശത്തുനിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കി ക്വാറന്റൈൻ ഉറപ്പാക്കും.
പൊതുജനങ്ങൾ മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളോടു കൃത്യമായ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.