മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം: ഔഡി കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, സൈ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ന്നു
മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം:  ഔഡി കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു,  സൈ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ന്നു
Monday, November 29, 2021 1:47 AM IST
കൊ​​ച്ചി: ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ൽ മു​​ന്‍ മി​​സ് കേ​​ര​​ള​​യ​​ട​​ക്കം മൂ​​ന്നു പേ​​ര്‍ കാ​​റ​​പക​​ട​​ത്തി​​ല്‍ മ​​രി​​ച്ച കേ​​സി​​ല്‍ ഇ​​വ​​രെ പി​​ന്തു​​ട​​ര്‍​ന്ന സൈ​​ജു എം.​ ​ത​​ങ്ക​​ച്ച​​ന്‍ ഓ​​ടി​​ച്ചി​​രു​​ന്ന ഔഡി കാ​​ര്‍ ക്രൈം​​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

സൈ​​ജു​​വി​​ന്‍റെ കാ​​ക്ക​​നാ​​ടു​​ള്ള ഓ​​ഫീ​​സി​​ന് സ​​മീ​​പ​​ത്തുനി​​ന്നാ​​ണ് കാ​​ര്‍ ക​​ണ്ടെ​​ടു​​ത്ത​​ത്. തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യി​​ല്‍നി​​ന്ന് 20 ല​​ക്ഷം രൂ​​പ​​യ്ക്ക് സൈ​​ജു വാ​​ങ്ങി​​യ ഈ ​​കാ​​റി​ന്‍റെ ഉ​​മ​​സ്ഥാ​​വ​​കാ​​ശം ഇ​​തു​​വ​​രെ മാ​​റ്റി​​യി​​ട്ടി​​ല്ല. കാ​ർ വാ​​ങ്ങാ​​നു​​ള്ള പ​​ണം സൈ​​ജു​​വി​​ന് എ​​ങ്ങ​​നെ ല​​ഭി​​ച്ചു​ എ​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും.


ക്രൈം​​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ലു​​ള്ള സൈ​​ജു​​വി​​നെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണ്. സൈ​​ജു കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ലും സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​മാ​​യി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ ഡി​​ജെ പാ​​ര്‍​ട്ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​താ​​യും ക​​ണ്ടെ​​ത്തി.

ഈ ​​പാ​​ര്‍​ട്ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ച​ത് ആ​​ര്, സി​​ന്ത​​റ്റി​​ക് ല​​ഹ​​രി വ​​സ്തു​​ക്ക​​ളു​​ടെ ഉ​​പ​​യോ​​ഗ​​മു​​ള്ള പാ​​ര്‍​ട്ടി​​യാ​​യി​​രു​​ന്നോ, പ​​ങ്കെ​​ടു​​ത്ത പ്ര​​മു​​ഖ​​ര്‍ എ​​ന്നിവ ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ക്കും. നാ​​ളെ വ​​രെ​​യാ​​ണ് സൈ​​ജു​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ട്ടു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.