മെ​ഡി​ക്ക​ൽ ഷോ​പ്പ് ക​വ​ർ​ച്ച: മൂ​ന്നു​ പേ​ർ അ​റ​സ്റ്റി​ൽ
Tuesday, November 30, 2021 12:34 AM IST
ചാ​​​ല​​​ക്കു​​​ടി: സൗ​​​ത്ത് ജം​​​ഗ്ഷ​​​നി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള അ​​​ക്ഷ​​​യ ക​​​മ്യൂ​​​ണി​​​റ്റി ഫാ​​​ർ​​​മ​​​സി മെ​​​ഡി​​​ക്ക​​​ൽ ഷോ​​​പ്പി​​​ന്‍റെ ഷ​​​ട്ട​​​ർ തു​​​റ​​​ന്ന് പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ മൂ​​​ന്നു​​​പേ​​​രെ ചാ​​​ല​​​ക്കു​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു.

കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മം​​​ഗാ​​​സ് അ​​​ടി​​​യ​​​ത്ത് വീ​​​ട്ടി​​​ൽ റം​​​സാ​​​ൻ (24), മൂ​​​ടം​​​ബ​​​യ​​​ൽ പ​​​ജിം​​​ഗാ​​​ർ വീ​​​ട്ടി​​​ൽ അ​​​ബ്ദു​​​ൾ അ​​​ൻ​​​സാ​​​ഫ് (28), കാ​​​ഞ്ഞ​​​ങ്ങാ​​​ട് കോ​​​വ​​​ൽ വീ​​​ട്ടി​​​ൽ കാ​​​രാ​​​ട് നൗ​​​ഷാ​​​ദ് എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന കെ.​​​നൗ​​​ഷാ​​​ദ് (43) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

ഒ​​​ക്ടോ​​​ബ​​​ർ 22നു ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു മോ​​​ഷ​​​ണം. ഷ​​​ട്ട​​​ർ പൊ​​​ക്കി അ​​​ക​​​ത്തു​​​ക​​​ട​​​ന്ന മോ​​​ഷ്ടാ​​​ക്ക​​​ൾ മേ​​​ശ​​​വ​​​ലി​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 600 രൂ​​​പ​​​യും ഷെ​​​ൽ​​​ഫി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 10 ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​ന്ന കു​​​ടും​​​ബ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​ത്താ​​​ലി​​​യും മൊ​​​ബൈ​​​ൽ ഫോ​​​ണും ക​​​വ​​​റി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ട്ട​​​റി​​​ന്‍റെ ആ​​​ർ​​​സി ബു​​​ക്ക്, ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക്, പാ​​​ൻ​​​കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​മാ​​​ണ് മോ​​​ഷ്ടി​​​ച്ച​​​ത്.


ക​​​ട​​​യി​​​ൽ​​​നി​​​ന്നു മോ​​​ഷ​​​ണം​​​പോ​​​യ മൊ​​​ബൈ​​​ൽ​​​ഫോ​​​ണ്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സൈ​​​ബ​​​ർ സെ​​​ൽ മു​​​ഖാ​​​ന്തി​​​രം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​മ്പോ​​​ൾ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട റം​​​സാ​​​ൻ എ​​​ന്ന​​​യാ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ച്ചു.

പി​​​ന്നീ​​​ട് ഹോ​​​സ്ദു​​​ർ​​​ഗ് പോ​​​ലീ​​​സ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മു​​​ഡ​​​ബ​​​ദ്രി​​​യി​​​ൽ​​​നി​​​ന്നു മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ബൊ​​​ലേ​​​റോ ജീ​​​പ്പു​​​മാ​​​യി റം​​​സാ​​​നെ​​​യും അ​​​ബ്ദു​​​ൾ അ​​​ൻ​​​സാ​​​ഫി​​​നെ​​​യും അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് കാ​​​രാ​​​ട് നൗ​​​ഷാ​​​ദു​​​മാ​​​യി ചേ​​​ർ​​​ന്ന് ചാ​​​ല​​​ക്കു​​​ടി​​​യി​​​ലും കോ​​​വ​​​ള​​​ത്തും മെ​​​ഡി​​​ക്ക​​​ൽ ഷോ​​​പ്പി​​​ൽ ക​​​യ​​​റി മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി സ​​​മ്മ​​​തി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് നൗ​​​ഷാ​​​ദി​​​നെ ക​​​ഴി​​​ഞ്ഞ 15നു ​​​കോ​​​വ​​​ളം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. മൂ​​​ന്നു​​​പേ​​​രെ​​​യും മെ​​​ഡി​​​ക്ക​​​ൽ ഷോ​​​പ്പ് ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ൽ ചാ​​​ല​​​ക്കു​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.