ഫി​ലി​പ്പോ​സ് തോ​മ​സ് കെ​എ​സ്ഐ​ഇ ചെ​യ​ർ​മാ​ൻ
Wednesday, December 1, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഏ​​​ഴ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രെ നി​​​യ​​​മി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. കേ​​​ര​​​ളാ ബാം​​​ബൂ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ടി.​​​കെ. മോ​​​ഹ​​​ന​​​നെ നി​​​യ​​​മി​​​ച്ചു. കി​​​ൻ​​​ഫ്ര എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ​​​ർ​​​മാ​​​നാ​​​യി സാ​​​ബു ജോ​​​ർ​​​ജി​​​നേ​​​യും ഓ​​​ട്ടോ​​​കാ​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി അ​​​ല​​​ക്സ് ക​​​ണ്ണ​​​മ​​​ല​​​യേ​​​യും നി​​​യ​​​മി​​​ച്ചു.

കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (കെ​​​എ​​​സ്ഐ​​​ഇ ) ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഫീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സി​​​നേ​​​യും നി​​​യ​​​മി​​​ച്ചു. നേ​​​ര​​​ത്തെ കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു.

ബി​​​നോ​​​യ് ജോ​​​സ​​​ഫാ​​​ണ് യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് (യു​​​ഇ​​​ഐ) ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ. ഹാ​​​ൻ​​​ഡി ക്രാ​​​ഫ്റ്റ്സ് ഡ​​​വ​​​ല​​​പ്മ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി പി.​​​രാ​​​മ​​​ഭ​​​ദ്ര​​​നേ​​​യും നി​​​യ​​​മി​​​ച്ചു. ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി പി.​​​ജ​​​യ​​​രാ​​​ജ​​​ൻ നേ​​​ര​​​ത്തെ ചു​​​മ​​​ത​​​ല​​​യേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.