മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി
Wednesday, December 1, 2021 1:28 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ന്‍ എ​​​ക്‌​​​സൈ​​​സ് നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി. ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​കെ കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ര്‍‌, എ​​​ര്‍​ണാ​​​ക​​​ളും, ക​​​ണ്ണൂ​​​ര്‍‌, കൊ​​​ല്ലം, തു​​​ട​​​ങ്ങി സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​ല്ലാം ചി​​​ല വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ സി​​​ന്ത​​​റ്റി​​​ക് ല​​​ഹ​​​രി​​​യും ക​​​ഞ്ചാ​​​വും പ​​​തി​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്റ്റേ​​​റ്റ് എ​​​ക്സൈ​​​സ് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് സ്‌​​​ക്വാ​​​ഡി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍.

എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​വ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നു നേ​​​ര​​​ത്തെ ത​​​ന്നെ മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ആ​​​ന്‍റി നാ​​​ര്‍​ക്കോ​​​ട്ടി​​​ക് ക്ല​​​ബ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ജോ​​​യി​​​ന്‍റ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ മാ​​​ത്യു കു​​​ര്യ​​​ന്‍ അ​​​റി​​​യി​​​ച്ചു. മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ട്, വാ​​​ര്‍​ഡ​​​ന്‍​മാ​​​ര്‍, എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ക്ല​​​ബ്. ഇ​​​തി​​​ന് പു​​​റ​​​മേ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ല്‍ ‘ശ്ര​​​ദ്ധ’ എ​​​ന്ന പേ​​​രി​​​ല്‍ ഗ്രൂ​​​പ്പും രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​ര്‍​ഡ​​​ന്‍​മാ​​​രും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഗ്രൂ​​​പ്പ് . ക്ല​​​ബു​​​ക​​​ളും ഗ്രൂ​​​പ്പു​​​ക​​​ളും വീ​​​ണ്ടും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ നി​​​രീ​​​ക്ഷി​​​ക്കും.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജി​​​ലെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി നാ​​​ല് ഗ്രാം ​​​ഹാ​​​ഷി​​​ഷു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.