റോഡ് മാർക്കിംഗുകൾ പറയുന്നതെന്ത്?
റോഡ് മാർക്കിംഗുകൾ പറയുന്നതെന്ത്?
Wednesday, December 1, 2021 2:05 AM IST
ബ്രോ​ക്ക​ൺ ലെെ​ൻ

നാം ​സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന ഡോ​ട്ട​ഡ് ലെെ​ൻ. റോ​ഡി​ന്‍റെ സെ​ന്‍റ​ർ മാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ് ഈ ​ലെെ​നി​ന്‍റെ ഉ​ദ്ദേ​ശ്യം. ടൂ ​വേ ട്രാ​ഫി​ക്കു​ള്ള റോ​ഡു​ക​ളി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മുള്ള വാ​ഹ​ന​ങ്ങ​ളെ ലെെ​ൻ വേ​ർ​തി​രി​ക്കു​ന്നു. ഇൗ ​ലെെ​ൻ ക്രോ​സ് ചെ​യ്തു മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തെ ഒാ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നു ത​ട​സ​മി​ല്ല. നാ​ലു​വ​രി അ​ല്ലെ​ങ്കി​ൽ ആ​റു​വ​രി​പ്പാ​ത​ക​ളി​ൽ ഒ​രേ​വ​ശ​ത്തേ​ക്കു​ത​ന്നെ​യു​ള്ള ലെെ​നു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന ലെെ​നു​ക​ളു​മാ​കാം ഇ​ത്.

ഹ​സാ​ഡ് ലെെ​ൻ

ബ്രോ​ക്ക​ൺ ലെെ​നി​നു നീ​ളം കൂ​ടു​ക​യോ ത​മ്മി​ൽ അ​ടു​ത്തു​വ​രി​ക​യോ ചെ​യ്യു​ന്പോ​ൾ ഹ​സാ​ഡ് ലെെ​നാ​കു​ന്നു. ഒ​രു വ​ള​വി​നു മു​ന്പോ, അ​ല്ലെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം മു​ന്നി​ലു​ണ്ട് എ​ന്നോ ന​മു​ക്കു സൂ​ച​ന ത​രു​ന്ന ലെെ​നാ​ണി​ത്.

ഡ​ബി​ൾ സോ​ളി​ഡ് ലെെ​ൻ

സിം​ഗി​ൾ സോ​ളി​ഡ് ലെെ​നി​ന്‍റെ അ​ടു​ത്ത​ഘ​ട്ടം. ലെെ​ൻ പാ​സ് ചെ​യ്ത് ഒാ​വ​ർ​ടേ​ക്ക് ചെ​യ്യ​രു​തെ​ന്നു ക​ർ​ശ​ന​മാ​യി പ​റ​യു​ക​യാ​ണി​വി​ടെ. ഒാ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്പോ​ൾ സിം​ഗി​ൾ സോ​ളി​ഡ് ലെെ​നി​ന്‍റെ ഇ​ര​ട്ടി അ​പ​ക​ട​സാ​ധ്യ​ത എ​ന്നു സൂ​ചി​പ്പി​ക്കു​ന്നു. ടൂ ​വേ ഹെെ​വേ​ക​ളി​ലാ​ണു കൂ​ടു​ത​ലാ​യി കാ​ണു​ക. പ്ര​ത്യേ​കി​ച്ചും വ​ള​വു​ക​ളി​ൽ. ഒ​രു ഡ​ബി​ൾ സോ​ളി​ഡ് ലെെ​ൻ ക​ണ്ടാ​ൽ ഒ​രു വ​ള​വോ തി​ര​ക്കു​ള്ള ജം​ഗ്ഷ​നോ മു​ന്നി​ലു​ണ്ട് എ​ന്ന് ഒാ​ർ​ക്കു​ക.

ലെ​ഫ്റ്റ് ആ​രോ ബ്രോ​ക്ക​ൺ ലെെ​ൻ

ഇ​ട​ത്തേ​ക്കു നീ​ങ്ങു​ക എ​ന്നാ​ണ് ഇൗ ​മാ​ർ​ക്കിം​ഗ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഒാ​വ​ർ​ടേ​ക്ക് ചെ​യ്തു​വ​രു​ന്ന വ​ണ്ടി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്. തി​രി​കെ ലെെ​നി​നു​ള്ളി​ൽ ക​യ​റു​ക​യെ​ന്ന സൂ​ച​ന. ബ്രോ​ക്ക​ൺ ലെെ​ൻ അ​വ​സാ​നി​ക്കാ​റാ​വു​ന്പോ​ഴാ​ണ് ഇ​തു കാ​ണു​ക. ഒ​രു ഡ​ബി​ൾ സോ​ളി​ഡ് ലെെ​നി​ലേ​ക്കോ അ​ത്ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള ഭാ​ഗ​ത്തേ​ക്കോ എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന് അ​ർ​ഥ​മാ​ക്കാം. ഇ​ട​തു​വ​ശ​ത്തേ​ക്കു നീ​ങ്ങി ലെെ​ൻ ക്ലി​യ​ർ ചെ​യ്യു​ക.

ഡോ​ട്ട​ഡ് പ്ല​സ് സോ​ളി​ഡ് ലെെ​ൻ

ഒ​രു സോ​ളി​ഡ് ലെെ​നും ഒ​രു ഡോ​ട്ട​ഡ് ലെെ​നും വ​രു​ന്നു. അ​തി​ൽ ഡോ​ട്ട​ഡ് ലെെ​ൻ ന​മ്മു​ടെ വ​ശ​ത്തു വ​രു​ന്ന​തും പി​ന്നീ​ട് മ​റു​വ​ശ​ത്തു വ​രു​ന്ന​തും കാ​ണാം. ലൈ​ൻ ക​ട​ന്ന് ഒാ​വ​ർ​ടേ​ക്ക് ചെ​യ്യാ​വു​ന്ന സ്ഥ​ലം എ​ന്നാ​ണ് ഇൗ ​ലെെ​ൻ അ​ർ​ഥ​മാ​ക്കു​ന്ന​ത്. അ​തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ വ​ശ​ത്ത് ഡോ​ട്ട​ഡ് ലെെ​നും മ​റു​വ​ശ​ത്ത് സോ​ളി​ഡ് ലെെ​നു​മാ​ണെ​ങ്കി​ൽ ന​മു​ക്ക് ലെെ​ൻ പാ​സ് ചെ​യ്യാം, ഒാ​വ​ർ​ടേ​ക്ക് ചെ​യ്യാം. മ​റു​വ​ശ​ത്ത് സോ​ളി​ഡ് ലെെ​ൻ കാ​ണു​ന്ന​തി​ന്‍റെ അ​ർ​ഥം ആ ​വ​ശ​ത്തു​കൂ​ടി വ​രു​ന്ന വാ​ഹ​ന​ത്തി​നു ലെെ​ൻ മ​റി​ക​ട​ന്ന് ഇ​ങ്ങോ​ട്ടു​പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല, ഒാ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല.

സ്ടെെ്ര​പ്ഡ് മീ​ഡി​യ​ൻ

ഏ​ണി പോ​ലെ​യി​രി​ക്കു​ന്ന സെ​ന്‍റ​ർ ലെെ​ൻ. ഡി​വെെ​ഡ​റി​നു തു​ല്യം. അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ര​ണ്ടു വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ അ​ക​ലം പാ​ലി​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ്ടെെ്ര​പ്ഡ് മീ​ഡി​യ​ൻ. ഇ​വി​ടെ ഒാ​വ​ർ​ടേ​ക്കിം​ഗ് ചി​ന്തി​ക്കു​ക​പോ​ലും വേ​ണ്ട. പ​ല​പ്പോ​ഴും സ്ടെെ്ര​പ്ഡ് മീ​ഡി​യ​ൻ ചെ​ന്നു​ക​യ​റു​ക ഒ​രു റി​യ​ൽ മീ​ഡി​യ​നി​ലേ​ക്കാ​യി​രി​ക്കും. ഒാ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ അ​പ​ക​ട​മാ​വാം.


യെ​ല്ലോ സ്ടെെ്ര​പ്ഡ് മീ​ഡി​യ​ൻ

ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​യ്ക്കു പ​ക​രം മ​ഞ്ഞ സ്ടെെ്ര​പ്ഡ് മീ​ഡി​യ​ൻ കാ​ണാം. വെ​ള്ള​യേ​ക്കാ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​തി​നാ​ണ് മ​ഞ്ഞ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ഞ്ഞ സ്ട്രെെ​പ്ഡ് മീ​ഡി​യ​ൻ ക​ണ്ടാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കു​ക, മീ​ഡി​യ​നി​ൽ​നി​ന്നും മു​ന്പി​ലെ വ​ണ്ടി​യി​ൽ​നി​ന്നും അ​ക​ലം പാ​ലി​ക്കു​ക. സ്ട്രെെ​പ്ഡ് മീ​ഡി​യ​നി​ൽ കൂ​ടി ഒാ​ടി​ക്ക​രു​ത്. ചി​ല​പ്പോ​ൾ ചെ​ന്നു​ക​യ​റു​ന്ന​തു നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വ​ണ്ടി​യു​ടെ പി​ന്നി​ലേ​ക്കാ​വാം.

ഒ​രു പ്ര​ധാ​ന റോ​ഡ് തി​രി​യു​ന്നി​ട​ത്തു വാ​ഹ​ന​ങ്ങ​ൾ​ക്കു നി​ന്നു​തി​രി​യാ​നു​ള്ള സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തി​നാ​യി ഇ​ത്ത​രം മീ​ഡി​യ​ൻ ഉ​പ​യോ​ഗി​ക്കും. ഇ​തു സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ വീ​തി​യു​ള്ള​താ​യി​രി​ക്കും.

സി​ഗ്സാ​ഗ് ലെെ​ൻ

സീ​ബ്രാ​ക്രോ​സ് ലെെ​ൻ പോ​ലെ ആ​ളു​ക​ൾ​ക്കു റോ​ഡ് ക്രോ​സ് ചെ​യ്യാ​നു​ള്ള ഭാ​ഗം അ​ടു​ത്തു​ത​ന്നെ ഉ​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന മാ​ർ​ക്കിം​ഗ്. ഒാ​വ​ർ​ടേ​ക്കിം​ഗ് പാ​ടി​ല്ല. സ്പീ​ഡ് കു​റ​യ്ക്കു​ക. റോ​ഡി​നു ന​ടു​വി​ലും സെെ​ഡി​ലും സി​ഗ്സാ​ഗ് ലെെ​നു​ക​ൾ ഉ​ണ്ടാ​കാം. ഇ​തു ന​മ്മു​ടെ റോ​ഡു​ക​ളി​ൽ പു​തു​താ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​ണ്. അ​തു​കൊ​ണ്ട് ഇ​തി​ല്ലാ​ത്ത സീ​ബ്രാ​ക്രോ​സിം​ഗു​ക​ളാ​കും കൂ​ടു​ത​ലും.

ക്രോ​സ് ലെെ​ൻ

റോ​ഡി​നു കു​റു​കെ നീ​ണ്ട ലെെ​ൻ വ​ന്നാ​ൽ വ​ണ്ടി നി​ർ​ത്താ​നു​ള്ള സൂ​ച​ന​യാ​ണ്. സ്റ്റോ​പ്പ് മാ​ർ​ക്കിം​ഗ് അ​വി​ടെ എ​ഴു​തി​യി​ട്ടു​മു​ണ്ടാ​കും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ക്രോ​സ് ചെ​യ്യാ​നു​ള്ള ക്രോ​സ് വാ​ക്കി​ന്‍റെ ഭാ​ഗ​ത്താ​ണ് ഇ​തു വ​രി​ക. ഒ​രാ​ളെ​ങ്കി​ലും ആ ​ക്രോ​സ് വാ​ക്കി​ലേ​ക്കി​റ​ങ്ങി​യാ​ൽ വ​ണ്ടി സ്റ്റോ​പ്പ് ചെ​യ്യ​ണ​മെ​ന്നാ​ണു നി​യ​മം.

സിം​ഗി​ൾ സോ​ളി​ഡ് ലെെ​ൻ

ഇ​ട​വി​ടാ​തെ ഒ​റ്റ​നീ​ള​ത്തി​ലു​ള്ള ലെെ​ൻ. ഹ​സാ​ഡ് ലെെ​നി​ന്‍റെ അ​ടു​ത്ത ഘ​ട്ടം. ലെെ​ൻ ക്രോ​സ് ചെ​യ്യ​രു​ത്, ഒ​വ​ർ​ടേ​ക്ക് ചെ​യ്യ​രു​ത് എ​ന്ന സൂ​ച​ന. വീ​തി​കു​റ​ഞ്ഞ, തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലാ​ണി​തു മാ​ർ​ക്ക് ചെ​യ്യു​ക. തി​ര​ക്ക് അ​ല്പം കു​റ​ഞ്ഞ റോ​ഡാ​ണെ​ങ്കി​ൽ വ​ള​വു​ക​ളി​ലാ​യി​രി​ക്കും ഇൗ ​മാ​ർ​ക്കിം​ഗ്. വ​ള​വു ക​ഴി​യു​ന്പോ​ൾ ഇ​തു ബ്രോ​ക്ക​ൺ ലെെ​നാ​വു​ക​യും ചെ​യ്യും.

സെെ​ഡ് വെെ​റ്റ് ലെെ​ൻ, യെ​ല്ലോ ലെെ​ൻ

റോ​ഡി​ന്‍റെ സെെ​ഡി​ലു​ള്ള വെ​ള്ള ലെെ​ൻ റോ​ഡി​ന്‍റെ അ​രി​കു​ഭാ​ഗം തി​രി​ച്ച​റി​യാ​നു​ള്ള​താ​ണ്. പ്ര​ത്യേ​കി​ച്ച് രാ​ത്രി​യാ​ത്ര​യി​ൽ റോ​ഡ് വി​ട്ടു വെ​ളി​യി​ൽ പോ​കാ​തി​രി​ക്കാ​ൻ ലെെ​ൻ സ​ഹാ​യ​ക​ര​മാ​ണ്. വീ​തി​യു​ള്ള റോ​ഡി​ൽ അ​രി​കി​ൽ​നി​ന്നും അ​ല്പം ഗ്യാ​പ്പ് ഇ​ട്ടാ​യി​രി​ക്കും ഇൗ ​ലെെ​ൻ. ആ ​ഭാ​ഗം ആ​ളു​ക​ൾ​ക്കു ന​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം, സെെ​ക്കി​ൾ ലെെ​നാ​യും പ​തു​ക്കെ ഒാ​ടി​ക്കു​ന്ന​വ​ർ​ക്കു ടു​വീ​ല​ർ ലെെ​നാ​യും ഉ​പ​യോ​ഗി​ക്കാം.

ലെെ​നി​ന്‍റെ ക​ള​ർ മ​ഞ്ഞ​യാ​യി ക​ഴി​ഞ്ഞാ​ൽ അ​ത് നോ ​പാ​ർ​ക്കിം​ഗ് എ​ന്നാ​യി മാ​റും. ഇ​ത്ത​ര​ത്തി​ലു​ള്ള ഹെെ​സ്പീ​ഡ് ടേ​ണിം​ഗി​ൽ വ​ണ്ടി പാ​ർ​ക്ക് ചെ​യ്യു​ന്ന​തു വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.