ഇടപ്പള്ളിയിൽ നാ​ലുനി​ല ഫ്ളാറ്റിൽ തീ​പി​ടി​ത്തം
ഇടപ്പള്ളിയിൽ നാ​ലുനി​ല ഫ്ളാറ്റിൽ  തീ​പി​ടി​ത്തം
Wednesday, December 1, 2021 2:05 AM IST
കൊ​​​ച്ചി: ഇ​​​ട​​​പ്പ​​​ള്ളി കു​​​ന്നും​​​പു​​​റ​​​ത്ത് വാ​​​ട​​​ക​​​യ്ക്ക് ന​​​ല്‍​കി​​​യി​​​രു​​​ന്ന നാ​​​ലു​​നി​​​ല ഫ്ളാ​​റ്റി​​ൽ വ​​ൻ തീ​​പി​​ടി​​ത്തം. ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി കെ​​​ട്ടി​​​ട​​​ത്തി​​​ല്‍നി​​​ന്നു താ​​​ഴേ​​​ക്ക് ചാ​​​ടി​​​യ ര​​​ണ്ട് സ്ത്രീ​​​ക​​​ള​​ട​​ക്കം എ​​ട്ടു പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​വ​​രെ അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പൂ​​​ര്‍​ണി​​​മ (22), അ​​​പ​​​ര്‍​ണ (29) എ​​​ന്നി​​​വ​​​രു​​ടെ പ​​രി​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​ണ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ അ​​​മൃ​​​ത അ​​​വ​​​ന്യു ഫ്‌​​​ളാ​​​റ്റി​​​ലാ​​​ണ് തീ​​​പി​​​ടി​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. കെ​​​ട്ടി​​​ടം പൂ​​​ര്‍​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു.


അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യ്‌​​​ക്കെ​​​ത്തു​​​ന്ന രോ​​​ഗി​​​ക​​​ളു​​​ടെ കൂ​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​മാ​​ണ് ഫ്ളാ​​റ്റി​​ലെ താ​​​മ​​​സ​​ക്കാ​​ർ.​ രാ​​​വി​​​ലെ കു​​റേ​​പ്പേ​​ർ പു​​റ​​ത്തു​​പോ​​യി​​രു​​ന്ന​​തി​​​നാ​​​ല്‍ വ​​​ന്‍ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. ഒ​​​ന്നാം നി​​​ല​​​യി​​​ലെ 104 -ാം ന​​​മ്പ​​​ര്‍ മു​​​റി​​​യി​​​യി​​​ലു​​​ണ്ടാ​​​യ ഷോ​​​ര്‍​ട്ട് സ​​​ര്‍​ക്യൂ​​​ട്ടാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.