കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​യി കെ​ട്ട​ട​ങ്ങും: കെ.​ സു​ധാ​ക​ര​ൻ
കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍  ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​യി  കെ​ട്ട​ട​ങ്ങും: കെ.​ സു​ധാ​ക​ര​ൻ
Wednesday, December 1, 2021 2:23 AM IST
ക​​​ണ്ണൂ​​​ര്‍: കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ഇ​​​പ്പോ​​​ഴു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ചാ​​​യ​​​ക്കോ​​​പ്പ​​​യി​​​ലെ കൊ​​​ടു​​​ങ്കാ​​​റ്റാ​​​യി കെ​​​ട്ട​​​ട​​​ങ്ങു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

എ​​​ത്ര​​​യോ കാ​​​ല​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​തൊ​​​ക്കെ തീ​​​ര്‍​ത്തി​​​ട്ടു​​​മു​​​ണ്ട്. എ​​​ല്ലാക്കാ​​​ല​​​ത്തും കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ഗ്രൂ​​​പ്പു​​​ണ്ട്. നേ​​തൃ​​യോ​​​ഗ​​​ത്തി​​​ല്‍​നി​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും വി​​​ട്ടു​​​നി​​​ന്ന​​​താ​​​ണോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​രോ​​​ടു ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ട്ടു​​​നി​​​ന്ന​​​താ​​​ണെ​​​ന്നു ത​​​നി​​​ക്കു തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.


കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ തീ​​​ര്‍​ക്കാ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ത​​​ര്‍​ക്ക​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ര്‍​ക്കാ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. താ​​​ന്‍ നേ​​​രേ ചൊ​​​വ്വേ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​യാ​​​ണ്.

ആ​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ല. ആ​​​രോ​​​ടും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​രോ​​​ധ​​​മോ വി​​​ദ്വേ​​​ഷ​​​മോ ഇ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.