ഇ​ടി​മി​ന്ന​ലേ​റ്റ് ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ സ്‌​ഫോ​ട​നം; ഒ​രാ​ള്‍ മ​രി​ച്ചു
ഇ​ടി​മി​ന്ന​ലേ​റ്റ്  ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍  സ്‌​ഫോ​ട​നം; ഒ​രാ​ള്‍ മ​രി​ച്ചു
Wednesday, December 1, 2021 2:23 AM IST
എ​​​ണ്ണ​​​പ്പാ​​​റ(​​​കാ​​​സ​​​ര്‍​ഗോ​​​ഡ്): എ​​​ണ്ണ​​​പ്പാ​​​റ കോ​​​ളി​​​യാ​​​റി​​​ലെ ക​​​രി​​​ങ്ക​​​ല്‍ ക്വാ​​​റി​​​യി​​​ല്‍ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് പാ​​​റ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചുണ്ടായ അപകടത്തിൽ ഒ​​​രു തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​ര്‍​ക്ക് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

പാ​​​ല്‍​ക്കു​​​ളം ക​​​ത്തു​​​ണ്ടി​​​യി​​​ലെ പി. ​​​ര​​​മേ​​​ശ​​​ന്‍ (47) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ന​​​യാ​​​ര്‍​കു​​​ന്നി​​​ലെ പ്ര​​​ഭാ​​​ക​​​ര​​​ന്‍ (46), കോ​​​ളി​​​യാ​​​റി​​​ലെ സു​​​മ (32) എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ കാ​​ഞ്ഞ​​ങ്ങാ​​ട് മാ​​​വു​​​ങ്കാ​​ലി​​ലെ സ്വ​​കാ​​ര‍്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം. ഉ​​​ച്ച​​​ക​​ഴി​​​ഞ്ഞ് ഈ ​​​ഭാ​​​ഗ​​​ത്ത് സാ​​​മാ​​​ന്യം മ​​​ഴ​​​ക്കാ​​​റും ശ​​​ക്ത​​​മാ​​​യ ഇ​​​ടി​​​മി​​​ന്ന​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​റ പൊ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വെ​​​ടി​​​മ​​​രു​​​ന്ന് നി​​​റ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​മേ​​​ശ​​​ന്‍ ഇ​​​ടി​​​യും മി​​​ന്ന​​​ലും മൂ​​​ലം താ​​​ഴെ​​​യി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ സു​​​ര​​​ക്ഷി​​​ത​​സ്ഥാ​​​ന​​​ത്തേ​​​ക്കു മാ​​​റു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ശ​​​ക്ത​​​മാ​​​യ മി​​​ന്ന​​​ലി​​​ല്‍ ഉ​​​ഗ്ര​​​സ്‌​​​ഫോ​​​ട​​​ന​​​ത്തോ​​​ടെ പാ​​​റ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ചി​​​ത​​​റി​​​ത്തെ​​​റി​​​ച്ച ക​​​ല്ലു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍നി​​​ന്ന് ഏ​​​റെ പ്ര​​​യാ​​​സ​​​പ്പെ​​​ട്ടാ​​​ണ് ര​​​മേ​​​ശ​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​മു​​​മ്പേ മ​​​ര​​​ണം സം​​​ഭ​​​വിച്ചു.വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ പി.​​​വി. മു​​​ര​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സും സ്ഥ​​​ലം സ​​​ന്ദ​​​ര്‍​ശി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

പാ​​​ല്‍​ക്കു​​​ളം ക​​​ത്തു​​​ണ്ടി​​​യി​​​ലെ പ​​​രേ​​​ത​​​രാ​​​യ പി.​​​പി.​​​ കു​​​ഞ്ഞി​​​രാ​​​മ​​​ന്‍ നാ​​​യ​​​ര്‍-​​സ​​​ര​​​സ്വ​​​തി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ര​​​മേ​​​ശ​​​ന്‍. ഭാ​​​ര്യ: ഷീ​​​ജ. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ ശി​​​വ​​​ന​​​ന്ദ​​​ന, ഋ​​​തു​​​ന​​​ന്ദ​​​ന എ​​​ന്നി​​​വ​​​ര്‍ മ​​​ക്ക​​​ളാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: സോ​​​മ​​​ന്‍(​​​പ​​​ന​​​ങ്ങാ​​​ട്), വേ​​​ണു (ബ​​​സ് ഡ്രൈ​​​വ​​​ര്‍), ഗീ​​​ത, രാ​​​ധ, പ​​​രേ​​​ത​​​നാ​​​യ നാ​​​രാ​​​യ​​​ണ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.