ക്വാ​റ​ന്‍റൈ​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്കണം: ആരോഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
ക്വാ​റ​ന്‍റൈ​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്കണം: ആരോഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Thursday, December 2, 2021 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ഒ​​​മി​​​ക്രോ​​​ണ്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​രു​​​ന്ന​​​വ​​​രു​​​ടെ ക്വാ​​​റ​​​ന്‍റൈ​​​ന്‍ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കാ​​​ന്‍ ജി​​​ല്ല​​​ക​​​ള്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ ‌മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

കേ​​​ന്ദ്ര മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​രു​​​ന്ന​​​വ​​​ര്‍​ക്ക് ഏ​​​ഴു ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​നും ഏ​​​ഴു ദി​​​വ​​​സം സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​വു​​​മാ​​​ണ്. അ​​​ല്ലാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​രു​​​ന്ന​​​വ​​​ര്‍​ക്ക് 14 ദി​​​വ​​​സം സ്വ​​​യം നി​​​രീ​​​ക്ഷ​​​ണ​​​മാ​​​ണു​​​ള്ള​​​ത്. ഈ ​​​ര​​​ണ്ട് വി​​​ഭാ​​​ഗ​​​ക്കാ​​​രും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ന​​​ല്‍​കു​​​ന്ന മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം.


അ​​​തി​​​തീ​​​വ്ര ​വ്യാ​​​പ​​​ന ശേ​​​ഷി​​​യു​​​ള്ള വൈ​​​റ​​​സാ​​​യ​​​തി​​​നാ​​​ല്‍ എ​​​ല്ലാ​​​വ​​​രും ക്വാ​​​റ​​​ന്‍റൈ​​​ന്‍ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ ഇ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.