ജസ്റ്റീസ് അനില്‍കുമാര്‍ വിരമിച്ചു
Friday, December 3, 2021 12:12 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍. അനില്‍കുമാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഹൈക്കോടതിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ അദ്ദേഹത്തിനു യാത്രയയപ്പു നല്കി.
ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജസ്റ്റീസ് അനില്‍കുമാര്‍ മറുപടി പ്രസംഗം നടത്തി.