റ​വ​ന്യു വ​കു​പ്പി​ൽ സ്ഥ​ലംമാ​റ്റ പ്ര​തി​സ​ന്ധി
Friday, December 3, 2021 12:12 AM IST
കോ​​​​ട്ട​​​​യം: ഓ​​​​ണ്‍​ലൈ​​​​ൻ സ്ഥ​​​​ലം​​മാ​​​​റ്റ​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ൽ ഗു​​​​രു​​​​ത​​​​ര പ്ര​​​​തി​​​​സ​​​​ന്ധി. കേ​​​​സ് നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​ണ് സ്ഥ​​​​ലം​​മാ​​​​റ്റ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​യ പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ര​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സീ​​​​നി​​​​യോ​​​​റി​​​​റ്റി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു പൊ​​​​തു​​​​സ്ഥ​​​​ലം​​മാ​​​​റ്റ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ക​​​​ര​​​​ട് സ്ഥ​​​​ലം മാ​​​​റ്റ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച് അ​​​​ന്തി​​​​മ ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം വ​​​​കു​​​​പ്പ് മ​​​​റ്റൊ​​​​രു ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ഇ​​​​തി​​​​നെ​​​​തി​​​​രേ ഒ​​​​രു കൂ​​​​ട്ടം സീ​​​​നി​​​​യ​​​​ർ ക്ല​​​​ർ​​​​ക്കു​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​​ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഭ​​​​ര​​​​ണ പ്ര​​​​തി​​​​സ​​​​ന്ധി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഇ​​​​തി​​​​നി​​​​ടെ പ്ര​​​​മോ​​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ട​​​​ത്തി സീ​​​​നി​​​​യ​​​​ർ ക്ല​​​​ർ​​​​ക്ക് മു​​​​ത​​​​ൽ ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​രെ അ​​​​ത​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വി​​​​ദൂ​​​​ര ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ജോ​​​​ലി നോ​​​​ക്കു​​​​ന്ന സീ​​​​നി​​​​യ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​വി​​​​ടെ​​​​ത്തു​​​​ട​​​​രു​​​​ന്പോ​​​​ൾ ജൂ​​​​ണി​​​​യ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ്വ​​​​ന്തം ജി​​​​ല്ല​​​​യി​​​​ൽ ജോ​​​​ലി നോ​​​​ക്കു​​​​ന്ന അ​​​​സാ​​​​ധാ​​​​ര​​ണ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​ണി​​പ്പോ​​ഴു​​ള്ള​​ത്. നാ​​​​ലു മാ​​​​സ​​​​​​മാ​​​​യി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന കേ​​​​സ് വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് റ​​​​വ​​​​ന്യു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. ആ​​​​റി​​​​നാ​​​​ണ് ഇ​​​​നി കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

ജി​​​​ബി​​​​ൻ കു​​​​ര്യ​​​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.